<
  1. News

വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയിൽ ഒഴിവുകൾ

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

Meera Sandeep
Vacancies in the Integrated Child Care Scheme of the Department of Women and Child Development
Vacancies in the Integrated Child Care Scheme of the Department of Women and Child Development

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 

കരാർ അടിസ്ഥാനത്തിലാണ്  നിയമനം. എറണാകുളം ജില്ലാക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. പ്രൊട്ടക്ഷൻ ഓഫീസർ (ഇൻസ്റ്റിറ്റിയൂഷണൽ കെയർ), റെസ്‌ക്യൂ ഓഫീസർ, ഔട്ട് റീച്ച്‌വർക്കർ എന്നീ ഒഴിവുകളിലേക്കാണ് നിയമനം.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സെപ്റ്റംബർ ആറിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ താഴത്തെ നില, എ3 ബ്ലോക്ക് കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ അപേക്ഷിക്കണം. 

എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഔട്ട് റീച്ച്‌വർക്കർ, പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷണൽ കെയർ എന്നീ തസ്തികയിലേക്കുള്ള അപേക്ഷകർക്ക് പ്രായം 2021 ജനുവരി ഒന്നിന് 36 വയസ്സ് കഴിയാൻ പാടില്ല. റെസ്‌ക്യൂ ഓഫീസറിന് പ്രായം 2021 ജനുവരി ഒന്നിന് 30 വയസ്സ് കഴിയാൻ പാടില്ല.

പൂർണ്ണമല്ലാത്തതും വൈകി ലഭിക്കുന്നതുമായ  അപേക്ഷകൾ നിരസിക്കപ്പെടുന്നതായിരിക്കും. നിശ്ചിത മാതൃകയിൽ അല്ലാത്ത അപേക്ഷകളും നിരസിക്കപ്പെടും. അപേക്ഷ ഫോം എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലും ലഭ്യമാണ്.   

കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, താഴത്തെനില, എ3 ബ്ലോക്ക് കാക്കനാട്, എറണാകുളം 682030 എന്ന വിലാസത്തിൽ ബന്ധപ്പെടുക. 0484 2959177, 9744318290 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

English Summary: Vacancies in the Integrated Child Care Scheme of the Department of Women and Child Development

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds