ഹോമിയോ ഫാർമസിസ്റ്റ് ഗ്രോഡ് II ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഹോമിയോ ഫാർമസിസ്റ്റ് ഗ്രേഡ് II (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഫോർ ലോക്കോമോട്ടോർ/ സെറിബ്രൽ പാൾസി) താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി തത്തുല്യമാണ് യോഗ്യത. ഹോമിയോ നഴ്‌സ് കം ഫാർമസിസ്റ്റ് കോഴ്‌സ് പാസായിരിക്കുകയോ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസിയോ ഉണ്ടായിരിക്കണം. പ്രായപരിധി 18നും 41നും മദ്ധ്യേ (1/1/2021 പ്രകാരം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 24നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
അധ്യാപകരെ നിയമിക്കുന്നു
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 11ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ശാലക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനിള്ള ഇന്റർവ്യൂ 12ന് രാവിലെ 11നും നടക്കും.
ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
സ്വസ്ഥം ഫെസിലിറ്റേറ്റർ: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ തുടങ്ങിയ സ്വസ്ഥം കുടുംബ തർക്ക പരിഹാര കേന്ദ്രത്തിലേക്കുള്ള സ്വസ്ഥം ഫെസിലിറ്റേറ്റർമാർക്കായുള്ള അപേക്ഷ ജനുവരി 15 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വിരമിച്ച അധ്യാപികമാർ, സർക്കാർ ഉദേ്യാഗസ്ഥർ (വനിതകൾ മാത്രം) എന്നിവർക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവർത്തനം എന്ന നിലയിൽ സൗജന്യ സേവനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
വിശദമായ ബയോഡാറ്റ തപാൽ മാർഗമോ നേരിട്ടോ സിവിൽ സ്റ്റേഷനിലുള്ള വുമൺ പ്രൊട്ടക്ഷൻ ഓഫീസിൽ സമർപ്പിക്കാം. ഫോൺ: 819469393.
Share your comments