1. News

സൈറ്റ് അഡ്മിനിസ്‌ട്രേറ്റർ, അധ്യാപകർ എന്നീ തസ്‌തികകളിൽ ഒഴിവുകൾ

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ടെലിമെഡിസിന്‍ വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 25ന് രാവിലെ 10.30 -ന് ആശുപത്രിയില്‍. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത.

Meera Sandeep
Vacancies in the posts of Site Administrator and Teacher
Vacancies in the posts of Site Administrator and Teacher

സൈറ്റ് അഡ്മിനിസ്‌ട്രേറ്ററുടെ ഒഴിവ്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ടെലിമെഡിസിന്‍ വിഭാഗത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സൈറ്റ് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 25ന് രാവിലെ 10.30 -ന് ആശുപത്രിയില്‍.

സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ ഉളളവരെ പരിഗണിക്കും. മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍ - 0467 2217018.

സമഗ്രശിക്ഷ കേരളയിലും നാഷണൽ കരിയർ സെന്ററിലും വിവിധ ഒഴിവുകൾ

അധ്യാപക ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എച്ച്.എസ്.എ. (മാത്‌സ്) അദ്ധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജനുവരി 19 -ന് രാവിലെ 11 ന് സ്‌കൂളില്‍. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കാന്‍ തയ്യാറുളള നിശ്ചിത യോഗ്യത ഉളളവര്‍ (പി.എസ്.സി. നിഷ്‌ക്കര്‍ഷിക്കുന്ന യോഗ്യതകള്‍) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍ - 04994 239969.

സീറ്റൊഴിവ്

കോട്ടയം: ഐ.എച്ച്.ആർ.ഡി.യുടെ പയ്യപ്പാടി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ പി.എസ്.സി. അംഗീകാരമുള്ള പി.ജി.ഡി.സി.എ, ഡാറ്റ എൻട്രി, ഡി.സി.എ. കോഴ്സുകളിൽ ഏതാനും സീറ്റൊഴിവുണ്ട്. എസ്.സി, എസ്.റ്റി., ഒ.ഇ.സി, ഒ.ബി.എച്ച് വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് സൗജന്യവും പ്രതിമാസ സ്‌റ്റൈപെൻഡും ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ ഉടൻ കോളജുമായി ബന്ധപ്പെടുക. ഫോൺ: 8547005040.

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ഗ്രൂപ്പ് സി തസ്തികകളിൽ ഒഴിവുകൾ

താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ

വിനോദ സഞ്ചാര വകുപ്പിന്റെ അധീനതയിലുളള എറണാകുളം ഗവ ഗസ്റ്റ് ഹൗസിലെ  ഹൗസ് കീപ്പങ് വിഭാഗത്തിലെ മൂന്ന് ഒഴിവിലേക്കും  റസ്റ്ററന്റ് സര്‍വീസിലെ ഒരു ഒഴിവിലേക്കും  കുക്ക് തസ്തികയിലെ ഒരു ഒഴിവിലേക്കും ഉള്‍പ്പെടെ ആകെ അഞ്ച് ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനായുളള ഇന്റര്‍വ്യൂ ജനുവരി 27, 28 തീയതികളില്‍ നടക്കും.

ഹൗസ് കീപ്പിങ്, റസ്റ്ററന്റ് സര്‍വീസിലെ ഒഴിവുകളിലേക്ക് 27-ന് രാവിലെ 11 നും കുക്ക് തസ്തികയിലേക്ക് 28-ന് രാവിലെ 11-നും എറണാകുളം ഗവ ഗസ്റ്റ് ഹൗസിലാണ് ഇന്റര്‍വ്യൂ.

യോഗ്യത ഹൗസ് കീപ്പിങ്  സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍  ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്  അല്ലെങ്കില്‍ തത്തുല്യം.  റസ്റ്ററന്റ് സര്‍വീസ് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് ആന്റ് ബിവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം. കുക്ക് സംസ്ഥാനത്തെ ഏതെങ്കിലും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് പ്രൊഡക്ഷന്‍  ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം.

പ്രായ പരിധി 2022 ജനുവരി ഒന്നിന് 18-40.

English Summary: Vacancies in the posts of Site Administrator and Teacher

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds