<
  1. News

ആരോഗ്യ കേരളത്തിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ

ആരോഗ്യകേരളം അല്ലെങ്കിൽ നാഷണൽ ഹെൽത്ത് മിഷൻ ഇടുക്കിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിദ്യാഭ്യാസയോഗ്യതയും മറ്റു യോഗ്യതയുമുള്ളവക്ക് അപേക്ഷിക്കാം.

Meera Sandeep
Vacancies in various posts in Arogya Kerala
Vacancies in various posts in Arogya Kerala

ആരോഗ്യകേരളം അല്ലെങ്കിൽ നാഷണൽ ഹെൽത്ത് മിഷൻ ഇടുക്കിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിദ്യാഭ്യാസയോഗ്യതയും മറ്റു യോഗ്യതയുമുള്ളവക്ക് അപേക്ഷിക്കാം.

ഒഴിവുകൾ

എക്സറേ ടെക്നീഷ്യൻ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, കൗൺസിലർ (എൻ.എം.എച്ച്.പി), ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

പ്രായപരിധി

ഉദ്യോഗാർത്ഥികൾക്ക് 2021 ജൂലൈ 1 ന് 40 വയസ് കവിയരുത്. അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകിവരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.

വിദ്യാഭാസ യോഗ്യതകളും ശമ്പളവും 

എക്സറേ ടെക്നീഷ്യൻ

  • അംഗീകൃത സർവകലാശാലയിൽ നിന്നും 2 വർഷത്തെ റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ/ഡിഗ്രി

  • മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റിൽ രജിസ്ട്രേഷൻ

  • പ്രവർത്തി പരിചയം അഭികാമ്യം- വേതനം-14000

ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ

  • അംഗീകൃത സർവകലാശാല/ അംഗീകൃത പാരമെഡിക്കൽ കോളേജിൽ നിന്നുള്ള ‘ബ്ലഡ് ബാങ്ക് ടെക്നോളജിയിൽ ഡിപ്ലോമ/ ഡി.എം.എൽ.റ്റി/ എം.എൽ.റ്റി

  • കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ

  • പ്രവർത്തി പരിചയം അഭികാമ്യം. വേതനം – 14000

കൗൺസിലർ (എൻ.എം.എച്ച്.പി)

  • എം.എസ്.ഡബ്ല്യൂ/എം.എ/എം.എസ്.സി(സൈക്കോളജി)

  • പ്രവർത്തി പരിചയം അഭികാമ്യം – വേതനം -14000

ഫിസിയോതെറാപ്പിസ്റ്റ്

  • ബി.പി.റ്റി ബിരുദം,

  • ആർ.സി.ഐ രജിസ്ട്രേഷൻ,

  • 2 വർഷത്തെ പ്രവർത്തി പരിചയം – വേതനം- 20000

അവസാന തിയതി

ആരോഗ്യകേരളതിന്റെ ഒഫീഷ്യൽ വെബ്സൈറ്റായ www.arogyakeralam.gov.in ൽ നൽകിയിരിക്കുന്ന ലിങ്കിൽ ഓഗസ്റ്റ് 14 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ആര്യോഗ്യ കേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ, 04862-232221 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

English Summary: Vacancies in various posts in Arogya Kerala

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds