ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസേർച്ചിലെ (NIPER) വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സയന്റിസ്റ്റ്/ ടെക്നിക്കൽ സൂപ്പർവൈസർ ഗ്രേഡ്-1, അസിസ്റ്റന്റ് ഗ്രേഡ് 2, അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്, സ്റ്റോർകീപ്പർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, അസിസ്റ്റന്റ് ഗ്രേഡ് -1 തൂടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
എസ്.ബി.ഐയിലെ 48 എസ്.സി.ഒ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
അവസാന തീയതി
മാർച്ച് 2 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഒഴിവുകൾ
ആകെ 20 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് ഒഴിവുകൾ വീതമുള്ളത് സയന്റിസ്റ്റ്/ ടെക്നിക്കൽ സൂപ്പർവൈസർ ഗ്രേഡ്-1, അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകളിലാണ്. സയന്റിസ്റ്റസ്/ ടെക്നിക്കൽ സൂപ്പർവൈസർ ഗ്രേഡ്-2, അക്കൗണ്ടന്റ് എന്നീ തസ്തികകളിലായി രണ്ട് ഒഴിവുകൾ വീതമുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ വിഭാഗം), റിസപ്ഷനിസ്റ്റ്, സ്റ്റോർകീപ്പർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, അസിസ്റ്റന്റ് ഗ്രേഡ് -1, എന്നീ തസ്തികകളിൽ ഓരോ ഒഴിവ് വീതമുണ്ട്. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 4 ഒഴിവുകളുണ്ട്.
ഡി.ആർ.ഡി.ഒയിൽ ജൂനിയർ റിസർച്ച് ഫെല്ലോ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
500 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റായ www.niperhyd.ac.in സന്ദർശിക്കുക. career ടാബിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് Apply Online എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യുക.
Share your comments