കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ വിവിധ കേന്ദ്രങ്ങളിലും കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ പ്രോഗ്രാമിനും കോ-ഓർഡിനേറ്റർമാരുടെ ഒഴിവുകൾ. കരാർ വ്യവസ്ഥയിലാണ് നിയമനം.
കമ്പ്യൂട്ടർ, ഇംഗ്ലീഷ്/ മലയാളം ഭാഷകളിൽ പരിജ്ഞാനം, 15 വർഷത്തെ പ്രവൃത്തിപരിചയം എന്നവയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 58 വയസ്സ്. പ്രതിമാസം 36,000 രൂപയാണ് വേതനം.
യോഗ്യതയുള്ളവർ വിശദമായ ബയോഡേറ്റ സഹിതം താഴെ പറയുന്ന വിലാസത്തിൽ അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 20. വൈകിട്ട് അഞ്ചു മണി. നോട്ടിഫിക്കേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.ccek.org, www.kscsa.org എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. 0471-2313065, 2311654 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. അപേക്ഷകൾ അയക്കേണ്ട വിലാസം: ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ആനത്തറ ലെയിൻ, ചാരാച്ചിറ, കവടിയാർ.പി.ഒ, തിരുവനന്തപുരം. ഇ-മെയിൽ: directorccek@gmail.com.
Share your comments