കാര്‍ഷികോത്പന്ന സംസ്‌കരണം - മൂല്യവര്‍ദ്ധനവ് ആസ്പദമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന 2-ാംമത് അന്തര്‍ദ്ദേശീയ പ്രദര്‍ശനവും ശില്പശാലയും വൈഗ - 2017 തൃശ്ശൂരില്‍ വച്ച് നടത്തപ്പെടും. ഡിസംബര്‍ 27 മുതല്‍ 31 വരെയാണ് വൈഗ 2017 സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന കൃഷിവകുപ്പ്, കേരളകാര്‍ഷിക സര്‍വ്വകലാശാല, സമേതി എന്നിവര്‍ക്കാണ് ശില്പശാലയുട നടത്തിപ്പ് ചുമതല.നിലവില്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക ഉത്പന്നങ്ങളില്‍ നാമമാത്രമായ തോതില്‍ മാത്രമേ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റപ്പെടുന്നുളളു.
എന്നാല്‍ ഈ രംഗത്ത് വന്‍ സാധ്യതകളാണ് നിലവിലുളളത്. നിരവധി തൊലില്‍ സാധ്യതകള്‍ ഈമേഖലയില്‍ നിലനില്‍ക്കുന്നു. കര്‍ഷകര്‍ക്കും കൃഷിസംരഭകര്‍ക്കും ഇതിനെക്കുറിച്ചുളള അവബോധവും സഹായസഹകരണങ്ങളും ലഭ്യമാക്കുവാന്‍ കൃഷിവകുപ്പ് മുന്നിട്ടിറങ്ങിയതിന്റെ ഭാഗമായാണ് കഴിഞ്ഞവര്‍ഷം വൈഗ - 2016 എന്ന പേരില്‍ ഒരു അന്താരാഷ്ട്ര പ്രദര്‍ശനവും ശില്പശാലയും തിരുവനന്തപുരത്തുവച്ച് നടത്താനായത്. നെല്ല്, നാളികേരം, പഴവര്‍ഗ്ഗങ്ങള്‍ അടിസ്ഥാനമാക്കിയുളളതായിരുന്നു വൈഗ 2016 ന്റെ മുഖ്യവിഷയം. നിരവധി സംരംഭകരെ സൃഷ്ടിക്കുന്നതിനും പരിശീലനങ്ങള്‍ നല്‍കുന്നതിനും വൈഗയ്ക്ക് കഴിഞ്ഞു.ഇതിന്റെ തുടര്‍പ്രവര്‍ത്തനമെന്നനിലയിലാണ്കൂടുതല്‍ മെച്ചപ്പെട്ട രിതിയില്‍ വൈഗ -2017 എന്ന പേരില്‍ 2 -ാംമത് അന്താരാഷ്ട്ര പ്രദര്‍ശനവും ശില്പശാലയും നടത്തുവാന്‍ കൃഷിവകുപ്പ് തീരുമാനിച്ചത്. നാളികേരം, വാഴപ്പഴം, തേന്‍ ചെറുധാന്യങ്ങള്‍ എന്നിവയാണ് വൈഗ -2017 ഇതിവൃത്തം. സംസ്ഥാനത്തിന്റെ മാറിവരുന്ന കാലാവസ്ഥപരിതസ്ഥിതിയ്ക്കും സാമ്പത്തിക മാറ്റങ്ങള്‍ക്കും ഒരു പരിധിവരെ ചെറുധാന്യങ്ങളുടെ വ്യാപനം അനുകൂലമായി പരിണമിക്കുമെന്ന കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് ചെറുധാന്യങ്ങള്‍ ഒരു പ്രധാന വിഷയമായി വൈഗ - 2017-ല്‍ തെരഞ്ഞെടുക്കപ്പെട്ടത്. നാളികേരത്തിന്റെ പഴയപ്രതാപം വീുക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2017 ചിങ്ങം1 മുതല്‍ 2018 ചിങ്ങം 1 വരെ നാളികേര വര്‍ഷമായി ആചരിക്കുകയാണ്.
വൈഗയുടെയും മറ്റൊരു മുഖ്യവിഷയം നാളികേരം തന്നെയാണ്. മൂല്യവര്‍ദ്ധന രംഗത്ത് അധിക ശ്രദ്ധ ചെലുത്തപ്പെടുന്നതും എന്നാല്‍ അനന്തമായ സാധ്യതകള്‍ ഉളളതുമായ ര് വിഭവങ്ങളാണ് തേന്‍, വാഴപ്പഴം എന്നിവ.സിംഗപ്പൂര്‍, തായ്‌ലന്റ്, ശ്രീലങ്ക, ഇന്തോനേഷ്യ, ജക്കാര്‍ത്ത തുടങ്ങി ഇരുപതോളം രാജ്യങ്ങളില്‍ നിന്നുളള ഗവേഷകര്‍, പ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവര്‍ ശില്പശാലയുടെ ഭാഗമാകുന്നു്. സാങ്കേതിക വിദ്യാദാതാക്കളായി രാജ്യത്തിനകത്തുനിന്നും പല ഗവേഷണസ്ഥാപനങ്ങളും ഇതില്‍ പങ്കുചേരുന്നു. മാരികോ ലിമിറ്റഡ്, നിഫ്‌റ്റെം, അപെഡാ,ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി തഞ്ചാവൂര്‍, കോക്കനട്ട് ബോര്‍ഡ്, സി പി സി ആര്‍ ഐ, തമിഴ്‌നാട് ഗ്രോവേര്‍ഡ് ഫെഡറേഷന്‍, ഐ സി എ ആര്‍ തുടങ്ങി
ഭക്ഷ്യസംസ്‌കരണ മേഖലയിലെ സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കര്‍ഷകസംഘടനകള്‍,സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവയെല്ലാം തന്നെ ശില്പശാലയുടെ ഭാഗമാകുന്നുമറ്റുസംസ്ഥാനങ്ങളിലെ കാര്‍ഷിക സര്‍വ്വകലാശാലകളും ഇതില്‍ പങ്കെടുക്കുന്നു്. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം പരിപാടികളും സജ്ജമാക്കിയിട്ടു്. ക്വിസ് മത്സരം, പ്രസംഗം, പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങള്‍ വിദ്യാത്ഥികള്‍ക്കായി ഇതിന്റെ ഭാഗമായി നടത്തുന്നു്.
വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബസമേതം പ്രദര്‍ശനം കാണുന്നതിന് അതാത് സ്‌കൂള്‍ മുഖാന്തിരം സൗകര്യം ഒരുക്കിയിട്ടു്.ശില്പശാലയുടെ മറ്റൊരു പ്രധാന ആകര്‍ഷകം യുവകര്‍ഷകസംഗമമാണ്. കാര്‍ഷിക ഉത്പന്ന സംസ്‌കരണ രംഗത്തു കടന്നുവരാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും
ഇതൊരു സുവര്‍ണ്ണാവസരം തന്നെയായിരിക്കും. ശില്പശാലയുടെ ഉദ്ഘാടനം ഡിസംബര്‍ 27 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് സംസ്ഥാന ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ്. പി. സദാശിവം നിര്‍വ്വഹിക്കുന്നതാണ്. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍, മറ്റുമന്ത്രിമാര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ ശില്പശാലയുടെ ഭാഗമാകുന്നു്.
വൈഗ 2017 - അന്തര്‍ദ്ദേശീയ പ്രദര്‍ശനവും ശില്പശാലയും തൃശ്ശൂരില്‍
കാര്‍ഷികോത്പന്ന സംസ്‌കരണം - മൂല്യവര്‍ദ്ധനവ് ആസ്പദമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന 2-ാംമത് അന്തര്‍ദ്ദേശീയ പ്രദര്‍ശനവും ശില്പശാലയും വൈഗ - 2017 തൃശ്ശൂരില്‍ വച്ച് നടത്തപ്പെടും.
Share your comments