
കൃഷിവകുപ്പിന്റെയും ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഡിസംബര്‍ 27 മുതല്‍ 30 വരെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന വൈഗ-കൃഷി ഉന്നതിമേള-2018 അന്താരാഷ്‌ട്ര ശില്‌പശാലയുടെയും പ്രദര്‍ശനത്തിന്റെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പഴം-പച്ചക്കറി, സുഗന്ധവിളകള്‍, പൂക്കൃഷി എന്നിവയെ അടിസ്ഥാനമാക്കിയുളള ഉത്‌പന്ന സംസ്‌കരണം, മൂല്യവര്‍ദ്ധനവ് എന്നിവയാണ് നാലു ദിവസങ്ങളായിനടക്കുന്ന ശില്‌പശാലയുടെ മുഖ്യവിഷയം. ഇതുകൂടാതെ ഭാരതീയ കാര്‍ഷിക ഗവേഷണ കൗണസിലിന്റെ നേതൃത്വത്തില്‍ മൃഗസംരക്ഷണം - മത്സ്യകൃഷി - ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം എന്നിവയെ സംബന്ധിച്ച് പ്രത്യേക സെഷനുകളും നടത്തുന്നുണ്ട്. ആസ്‌ട്രേലിയ, നെതര്‍ലാന്റ് ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളില്‍ നിന്നും വിദഗ്‌ദ്ധര്‍, ശാസ്‌ത്രജ്ഞര്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. സെമിനാര്‍ സെഷനുകളില്‍ പങ്കെടുക്കുന്നതിനും കര്‍ഷകര്‍ക്ക് താങ്കളുടെ സംരംഭകത്വ യൂണിറ്റുകളുടെ പ്രദര്‍ശനത്തിനുമായി രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.vaigakum.com എന്ന വെബ്‌സൈറ്റ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471-2304480, 2740440, 2330129, 9447980867, 9447103411.
Share your comments