<
  1. News

വൈഗ 2020 - ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

വൈഗ 2020 അന്താരാഷ്ട്ര ശില്‍പ്പശാലയും പ്രദര്‍ശനവും സംഘടിപ്പിക്കുന്ന തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാണ് പ്രധാന കവാടം. കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വൈകിട്ട് യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Ajith Kumar V R
വൈഗ 2020 അന്താരാഷ്ട്ര ശില്‍പ്പശാലയും പ്രദര്‍ശനവും സംഘടിപ്പിക്കുന്ന തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിലാണ് പ്രധാന കവാടം. കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വൈകിട്ട് യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

തൃശൂര്‍ റൗണ്ടില്‍ ഹാപ്പി ഡേയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ എന്ന പേരില്‍ നൈറ്റ് ഷോപ്പിംഗ് മാമാങ്കം നടക്കുകയാണ്. ആ ഫെസ്റ്റിവലിന് ഹരിതാഭ അണിയിക്കുന്ന മേളയ്ക്കാണ് നാളെ തുടക്കമാകുന്നത്.

കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും കാര്‍ഷിക സര്‍വ്വകലാശാലയും തമിഴ് നാട് കാര്‍ഷിക മേഖലയില്‍ നിന്നുള്ള സ്ഥാപനങ്ങളും മേളയുടെ ഭാഗമാണ്. തീം ഏരിയയില്‍ ആര്‍ട്ടിസ്റ്റ് ദീപക് മൗത്താട്ടിലിന്റെ നേതൃത്വത്തിലുള്ള കലാവിരുന്നും ഒരുങ്ങുന്നുണ്ട്.

 

നൂറുകണക്കിന് ഉദ്യോഗസ്ഥരും തൊഴിലാളികളും മേള ഭംഗിയാക്കാനുള്ള തിരക്കിട്ട പരിശ്രമത്തിലാണ്. ഇന്ന് അവര്‍ക്കെല്ലാം ഉറക്കമില്ലാ രാത്രിയാവും എന്നുറപ്പ്. എ,ബി,സി,ഡി,ഇ എന്ന് അഞ്ച് ബ്ലോക്കുകളിലായിട്ടാണ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് പുറമെ പ്രധാന സെമിനാര്‍ ഹാളും ചെറിയ ഹാളുകളുമുണ്ട്. ബ്ലോക്ക് എയില്‍ ഒന്നു മുതല്‍ 28 വരെയും ബ്ലോക്ക് ബിയില്‍ 29 മുതല്‍ 61 വരെയും ബ്ലോക്ക് സിയില്‍ 62 മുതല്‍ 187 വരെയും ബ്ലോക്ക് ഡിയില്‍ 188 മുതല്‍ 285 വരെയും ബ്ലോക്ക് ഇയില്‍ 286 മുതല്‍ 323 വരെയും സ്റ്റാളുകളാണുള്ളത്.

 

കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം, ഡയറക്ടറേറ്റ് ഓഫ് അരക്കനട്ട് ആന്റ് സ്‌പൈസസ്, നാളീകേര വികസന ബോര്‍ഡ്, ഫാമിംഗ് കോര്‍പ്പറേഷന്‍,നബാര്‍ഡ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫാം ഗ്രൂപ്പുകള്‍,സുഗന്ധവിള ഗവേഷണ കേന്ദ്രം, കേരള കാര്‍ഷിക സര്‍വ്വകലാശാല,ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ബയോടെക് ആന്റ് ഫ്‌ളോറികള്‍ച്ചര്‍ സെന്റര്‍,കഴക്കൂട്ടം ,ഇടുക്കി വണ്ടിപ്പെരിയാറിലെ സംസ്ഥാന പച്ചക്കറി തോട്ടം,ഹരിപ്പാട്ടെ പ്രകൃതി ജൈവകലവറ,ആലപ്പുഴ മങ്കൊമ്പിലെ കീടനിരീക്ഷണ കേന്ദ്രം,മഹിള കിസാന്‍ സശാക്തീകരണ്‍ പരിയോജന, വിവിധ ജില്ലകളിലെ പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസറന്മാരുടെ നേതൃത്വത്തിലുളള സ്റ്റാളുകള്‍,കുടുംബശ്രീ മിഷന്‍,കേരള ഓര്‍ഗാനിക്, മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍, ട്രാക്ടര്‍ കമ്പനിയായ ജോണ്‍ ഡറി, മഹീന്ദ്ര, കൃഷി ഉപകരണങ്ങളുമായി ഹസ്‌ക്വര്‍ണ, കീടനാശിനികളുമായി ട്രോപ്പിക്കല്‍ അഗ്രോ എന്നിങ്ങനെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് സ്റ്റാളുകള്‍. ഇതിനു പുറമെ ഹോംഗ്രോണ്‍ ഉള്‍പ്പെടെ അനേകം നഴ്‌സറികളും പങ്കെടുക്കുന്നുണ്ട്.

 

സ്റ്റാളുകളിലെ പാര്‍ട്ടീഷന്‍ ഒഴിവാക്കാന്‍ സഹായം വേണ്ടവര്‍ക്ക് രാജീവ്- 9946102681, സജി- 9946102684 എന്നിവരേയും കസേരയും ടേബിളും ആവശ്യമുള്ളവര്‍ക്ക് കിരണിനെയും - 9946102685 ബന്ധപ്പെടാവുന്നതാണ്.

English Summary: Vaiga 2020 - preparations are on

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds