<
  1. News

കാർഷിക മേഖലയിൽ മൂല്യ വർദ്ധിത ശൃംഖലയുടെ വികസനം എന്ന ആശയത്തിൽ ഫെബ്രുവരി 25 മുതൽ സംഘടിപ്പിച്ചു വന്ന വൈഗ 2023ന് സമാപനം

കാർഷിക മേഖലയിൽ മൂല്യ വർദ്ധിത ശൃംഖലയുടെ വികസനം എന്ന ആശയത്തിൽ ഫെബ്രുവരി 25 മുതൽ സംഘടിപ്പിച്ചു വന്ന വൈഗ 2023ന് സമാപനം ആകുകയാണ്.

Arun T
df
വൈഗ 2023ന് സമാപനം

കാർഷിക മേഖലയിൽ മൂല്യ വർദ്ധിത ശൃംഖലയുടെ വികസനം എന്ന ആശയത്തിൽ ഫെബ്രുവരി 25 മുതൽ സംഘടിപ്പിച്ചു വന്ന വൈഗ 2023ന് സമാപനം ആകുകയാണ്. എന്നാൽ പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച കാർഷിക പ്രദർശനങ്ങൾ മാത്രമേ അവസാനിക്കുന്നുള്ളൂ. വൈഗയുടെ ഭാഗമായി സംഘടിപ്പിച്ച കാർഷിക മേഖലയിലെ അനവധി ഇടപെടലുകൾ കർഷകർക്കും സംരംഭകർക്കും നാളേക്ക് വഴികാട്ടിയാകുവാൻ, അവരെ കൈപിടിച്ചു നടത്തുവാൻ തുടർ നടപടികളിലൂടെ സജീവമാകും.

o ജനപങ്കാളിത്തം കൊണ്ടും നവീന ആശയങ്ങൾ കൊണ്ടും ഏറ്റവും സമ്പുഷ്ടമായ കാർഷിക പ്രദർശനം.
o പ്രാദേശിക സാമ്പത്തിക വികസനത്തിൽ കാർഷിക സംരംഭങ്ങളുടെ പ്രസക്തി പ്രകടമാക്കിയ പ്രദർശനം
o 285 സ്റ്റാളുകളിലായി ഒരുക്കിയ വൈഗ കാർഷിക പ്രദർശനത്തിന് സമാപനം.
o 155 സൗജന്യ സ്റ്റാളുകൾ- കർഷകർക്കും സ്ഥാപനങ്ങൾക്കും.
o 100 നവീനവും വ്യത്യസ്തവുമായ കൊമേർഷ്യൽ സ്റ്റാളുകൾ
o മൂല്യവര്ധന മേഖലയിൽ കേരളത്തിന്റെ സാധ്യതകളുടെ നേർക്കാഴ്ച
o മൂല്യവർധിത മേഖലയിൽ മൂല്യവർധിത കാർഷിക മിഷന്റെ കടന്നു വരവ് വിളിച്ചോതിയ പ്രദർശനം.

o കേരൾ അഗ്രോ ബ്രാൻഡിന്റെ സജീവ സാന്നിധ്യവും വിപണനവും ഉറപ്പു വരുത്തിയ പ്രദർശനം.
o രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ ആകർഷിച്ച വൈഗ 2023
o ആറ് സംസ്ഥാന കൃഷിവകുപ്പ് മന്ത്രിമാരുടെ നേരിട്ടുള്ള സന്ദർശനം.
o ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പൂർണ്ണ പങ്കാളിത്തം
o സിക്കിം, അസം, കാശ്മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ സജീവ സാന്നിധ്യം
o 30.15 കോടി രൂപയുടെ 50 പ്രൊജക്ടുകൾക്ക് രൂപം നൽകി വൈഗ ഡി പി ആർ ക്ലിനിക്ക്. 31 പ്രോജക്ടുകൾക്ക് ബാങ്ക് ധന സഹായം ഉറപ്പായി.
o 128 കരാറുകളിലായി 39.76 കോടി രൂപയുടെ ബിസിനസ്സ് ഒരുക്കി വൈഗ ബിസിനസ് മീറ്റ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള കാർഷിക മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വ്യാപാര വിപണന മേഖലയിൽ വ്യാപൃതരായ 133 കർഷകർ, സ്ഥാപനങ്ങൾ, കർഷക ഗ്രൂപ്പുകൾ തുടങ്ങിയവർ ഉല്പാദകരായി പങ്കെടുത്തു.

o കാർഷിക മേഖലയിൽ 101 പുത്തൻ ആശയങ്ങളിൽ നിന്നും 9 പ്രാവർത്തിക ആശയങ്ങൾ രൂപപ്പെടുത്തി വൈഗ അഗ്രി ഹാക്കത്തോണിന് സമാപനം.
o സെമിനാറുകളിൽ ദേശീയ അന്തർദേശീയ പ്രാഗൽഭ്യം നേടിയ 108 ഓളം പ്രഗത്ഭരുടെ സാന്നിധ്യവും അവരുമായി കർഷകർക്ക് ലഭ്യമായ ആശയ വിനിമയവും.
o സെമിനാറുകളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 5000 കർഷകരുടെ പങ്കാളിത്തം

English Summary: vaiga ends with more possibilities

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds