
കോവി ഡ് കാലം കണി വെള്ളരിക്ക ർഷകരെ ദു:ഖത്തിലാഴ്ത്തി . എങ്കിലും ഓൺലൈൻ വ്യാപാരം എന്ന പദ്ധതിയുമായി ആലപ്പുഴയിലെ പല സംഘടനകളും സൊസൈറ്റികളും എത്തിയത് കർഷകർക്ക് ആശ്വാസമായി. കാലാവസ്ഥ അനുകൂലമായപ്പോൾ നിറഞ്ഞു കവിഞ്ഞ കണി വെള്ളരിയെ ഓൺലൈൻ ആവശ്യക്കാർക്കുള്ള കിറ്റുകളിൽ എത്തിക്കാനായി തയ്യാറാക്കുകയാണ് കർഷകർ. സംസ്ഥാന ഗവണ്മെന്റിന്റെ ഹരിത മിത്ര അവാർഡ് ലഭിച്ച ശുഭ കേശനും മാരാരി ഫ്രെഷിന്റെ ഉപജ്ഞാതാവ് നിഷാദും ജ്യോതിഷും സുനിലും സാനു മോനും അങ്ങനെ കഞ്ഞിക്കുഴിയിലെ കർഷകരെല്ലാം തങ്ങളുടെ വിളവുകൾ കിറ്റുകളിലാക്കി ഓൺലൈൻ കച്ചവടത്തിന് തയ്യാറാക്കുന്ന തിരക്കിലാണ്.


Share your comments