കാർഷിക മേഖലയ്ക്ക് കരുത്ത് പകരുവാനും, കർഷകർക്ക് കൈത്താങ്ങ് ആകുവാനും കേരള സർക്കാർ വിവിധ പദ്ധതികൾ കൃഷിഭവൻ മുഖേനയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖേനയും നടപ്പിലാക്കുന്നുണ്ട്.
എന്നാൽ നമ്മുടെ നാട്ടിൽ പല കർഷകർക്കും ഇത്തരത്തിലുള്ള പദ്ധതികളെക്കുറിച്ച് കൃത്യമായ ധാരണയില്ല. അതുകൊണ്ടുതന്നെ ജൈവ പച്ചക്കറി കൃഷിക്ക് പ്രാമുഖ്യം നൽകുന്ന, ഫലവൃക്ഷ തൈകളുടെ കൃഷിക്ക് പ്രാധാന്യം നൽകുന്ന അനവധി പദ്ധതികളാണ് ഇവിടെ വിശദീകരിക്കുന്നത്.
The Government of Kerala is implementing various schemes through Krishi Bhavan and the State Horticulture Mission to strengthen the agricultural sector,
കൃഷിഭവനും സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ(schemes implemented by Krishi Bhavan and State Horticulture Mission)
സമ്പൂർണ ജൈവകൃഷി പദ്ധതിയ്ക്ക് ഏക്കറിന് 8000 രൂപ വരെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുഖേന സർക്കാർ ധനസഹായം നൽകുന്നുണ്ട്. മുതൽ മുടക്കുന്ന തുകയുടെ 50 ശതമാനം സബ്സിഡി ആണ് ഇപ്പോൾ നൽകിവരുന്നത്. ജൈവവളത്തിന്റെയും ജൈവ കീടനാശിനികളുടെയും നിർമാണത്തിന് 40 ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. പ്രതിവർഷം 200 ടൺ ഉൽപാദനത്തിന് 25% തുകയാണ് സബ്സിഡിയായി ലഭിക്കുക. ഫലപുഷ്ടി കുറഞ്ഞ സ്ഥലങ്ങളിൽ സൂക്ഷ്മ മൂലകങ്ങളുടെ ഉപയോഗത്തിന് ഏക്കറിന് 300 രൂപയും ലഭ്യമാക്കുന്നുണ്ട്. മണ്ണിൻറെ ക്ഷാരസ്വഭാവം ക്രമീകരിക്കുവാൻ ജിപ്സം /കുമ്മായം എന്നിവ ഉപയോഗിക്കുകയാണെങ്കിൽ ഏക്കറിന് 300 രൂപ ലഭ്യമാകും. മണ്ണിര കമ്പോസ്റ്റ് യൂണിറ്റിന് നിലവിൽ 30,000 രൂപ ധനസഹായം നൽകുന്നുണ്ട്.കൃഷി യന്ത്രങ്ങൾ വാങ്ങുന്നതിന് 50 ശതമാനം സബ്സിഡി കർഷകർക്ക് നൽകുന്നുണ്ട്. ഇത് പരമാവധി ഒന്നരലക്ഷം രൂപ വരെയാണ്. മഴവെള്ള സംഭരണത്തിനുള്ള കുളങ്ങൾ തയ്യാറാക്കുന്നതിന് 75,000 രൂപ വരെയും,പഴവർഗ്ഗങ്ങൾ വാങ്ങുന്നതിനുള്ള ഉന്തു വണ്ടികൾ വാങ്ങാൻ പതിനഞ്ചായിരം രൂപ വരെയും സബ്സിഡി ലഭിക്കും. തോട്ടവിളകളിൽ ഏറ്റവും പ്രധാനപ്പെട്ട കശുവണ്ടി, കൊക്കോ എന്നിവയ്ക്ക് സർക്കാർ ധനസഹായം 12,000 രൂപയാണ്.
സങ്കരയിനം പച്ചക്കറിവിത്തുകൾ ഉപയോഗിച്ചുള്ള കൃഷിക്ക് ഹെക്ടറിന് ഇരുപതിനായിരം രൂപ വരെയും അലങ്കാര പൂക്കളുടെ കൃഷിക്ക് അതായത് ആയിരം ചെടികൾ ഉള്ള യൂണിറ്റിന് 40,000 രൂപ വരെയും ധനസഹായം നിലവിൽ നൽകിവരുന്നു. ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കൃഷിക്ക് 12,000 രൂപയും കുരുമുളകിന് 20,000 രൂപയും ധനസഹായം ഉണ്ട്. ഫ്രൂട്ട് റൈപ്പിനിങ് ചേമ്പറിന് 35 ശതമാനം വരെ സബ്സിഡി അതായത് പരമാവധി 35,000 രൂപ വരെ ധന സഹായവും കിട്ടും. നേത്ര വാഴ കൃഷിക്ക് ഹെക്ടറിന് 26000 രൂപയും, ടിഷ്യുകൾച്ചർ വാഴ കൃഷിക്ക് 36,500 രൂപയും റംബൂട്ടാൻ, ഞാവൽ, മാംഗോസ്റ്റിൻ, പ്ലാവ് പാഷൻഫ്രൂട്ട് തുടങ്ങിയവയുടെ കൃഷിക്ക് ഹെക്ടറിന് 18000 രൂപ വരെയും സാമ്പത്തിക സഹായം ഹോർട്ടികൾച്ചർ മിഷൻ വഴി കർഷകർക്ക് നൽകുന്നുണ്ട്.
കൈതച്ചക്ക കൃഷി ചെയ്യുന്നവർക്ക് ഹോർട്ടികൾച്ചർ മിഷൻ 26,250 രൂപ ധനസഹായം നൽകുന്നു
കാർഷിക സംരംഭങ്ങൾ തുടങ്ങാൻ രണ്ടു കോടി രൂപ വരെ ഈടില്ലാതെ വായ്പ
Share your comments