കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവിടങ്ങളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 8,9,11 തീയതികളില്‍ താലൂക്കാശുപത്രി ഹാളില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തും. കോവിഡ് ബ്രിഗേഡില്‍ ജോലിചെയ്തിട്ടുള്ളവര്‍ക്ക് മുന്‍ഗണന.
ഒഴിവുകള്‍, ഇന്റര്‍വ്യു തിയതി, യോഗ്യത എന്നീ ക്രമത്തില്‍
അക്കൗണ്ടന്റ് / ക്യാഷ്യര്‍- 1. 8 ന് 10 മണി മുതല്‍. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബിരുദാനന്തര ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, പ്രവൃത്തി പരിചയം അഭികാമ്യം.
ക്ലീനിങ് സ്റ്റാഫ് - 3 . 8 ന് 2 മണി മുതല്‍. എട്ടാംക്ലാസ് പാസായിരിക്കണം.
സ്റ്റാഫ് നേഴ്സ് ഒഴിവ് - 6. 9 ന് പത്തുമണി മുതല്‍. ബിഎസ്സി നേഴ്സിങ്/ ജനറല്‍ നഴ്സിംഗ്, കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം. ആറുമാസമെങ്കിലും ജോലി ചെയ്യുന്നതാണെന്ന് ബോണ്ട് വെയ്ക്കണം.
ഡോക്ടര്‍ - 1. 11 ന് 10 മണി മുതല്‍. എംബിബിഎസ് ബിരുദം, ടിസിഎംസി രജിസ്ട്രേഷന്‍. പ്രവൃത്തി പരിചയം അഭികാമ്യം. ആറുമാസമെങ്കിലും ജോലി ചെയ്യുന്നതാണെന്ന് ബോണ്ട് വെയ്ക്കണം.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും അസല്‍ യോഗ്യത പത്രങ്ങളും അവയുടെ ഒരു പകര്‍പ്പും ഒരു ഫോട്ടോയും ഹാജരാക്കണം. എച്ച്എംസി നിശ്ചയിക്കുന്ന വേതനം നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 200 രൂപ മുദ്രപത്രത്തില്‍ കരാര്‍ ഒപ്പിടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കട്ടപ്പന താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെടുക.
ആരോഗ്യ കേരളം
ആരോഗ്യ കേരളം ( നാഷണല്‍ ഹെല്‍ത്ത് മിഷന്‍) ഇടുക്കിയില്‍ District VBD Consultant തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത- 1. B.Sc Zoology/ Diploma in Health Inspector Course 2. Diploma in Computer Applications with ability to type in Malayalam. 3. Experience in Entomological surveillance and Vector control activities for 1-2 years is preferable.
പ്രായപരിധി- 2021 നവംബര്‍ 1 ന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ നവംബര്‍ 10 വൈകിട്ട് 4 നകം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862 232221 . വെബ്‌സൈറ്റ് - www.arogyakeralam.gov.in
ഐ.ബി.പി.എസ് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലെ 1828 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
മൃഗസംരക്ഷണ വകുപ്പിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
Share your comments