1. News

VHSE കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിലെ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിന്റെ എൻഎസ്ക്യുഎഫ് സെല്ലിലെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽക്കാലിക ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്.

Meera Sandeep
Various vacancies in VHSE Career Guidance and Counseling Cell
Various vacancies in VHSE Career Guidance and Counseling Cell

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിന്റെ (VHSE Career Guidance and Counseling Cell) എൻഎസ്ക്യുഎഫ് സെല്ലിലെ വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. താൽക്കാലിക ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിയിലെ ICAR-CIFT-ൽ യംഗ് പ്രൊഫഷണൽ-II (YP-II) തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ

തസ്തികകളുടെ വിശദവിവരങ്ങൾ

കംപ്യൂട്ടർ ഓപ്പറേറ്റർ, MIS ഓപ്പറേറ്റർ, ഗ്രാഫിക് ഡിസൈർ.

പ്രായപരിധി

പ്രായപരിധി 01.06.2023 ന് 21 വയസ് പൂർത്തിയായിരിക്കണം.

യോഗ്യത

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയിട്ടുള്ള ബിരുദവും ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്ന വിഷയത്തിലുള്ള സർട്ടിഫിക്കറ്റ്/ ഡാറ്റാ എൻട്രി ആൻഡ് കൺട്രോൾ ഓപ്പറേഷൻ എന്ന വിഷയത്തിലുള്ള സർട്ടിഫിക്കറ്റുമുള്ളവർക്ക് കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. COPA/BCA/Diploma in Programmer/MCA ആണ് MIS ഓപ്പറേറ്റർക്കുള്ള യോഗ്യത.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (26/11/2023)

Data Base/ Web Development Programming എന്നിവയിലെ നൈപുണ്യവും വേണം. അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ BFA ബിരുദവും ഗ്രാഫിക് ഡിസൈനിൽ 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൾട്ടിമീഡിയ/ ഗ്രാഫിക് ഡിസൈനർ ഒരു വിഷയമായി പഠിച്ച ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും മൾട്ടിമീഡിയ/ ഗ്രാഫിക് ഡിസൈനർ എന്ന വിഷയത്തിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ ഒരു വർഷ ഡിപ്ലോമയും അതോടൊപ്പം ഗ്രാഫിക് ഡിസൈനിങ്ങിൽ ഏഴു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: എയ്ഡഡ് ഹയർസെക്കൻഡറി സുവോളജി അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു

അഭിമുഖം

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 28 നു രാവിലെ 11 ന് വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റിൽ നടത്തുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയും സഹിതം പൊതുവിദ്യാഭ്യാസ ഡയറക്ടർ, തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിഭാഗം, ഹൗസിങ് ബോർഡ് ബിൽഡിങ്, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-2325323, Email: vhsedepartment@gmail.com.

English Summary: Various vacancies in VHSE Career Guidance and Counseling Cell

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds