1. News

വിവിധ ഒഴിവുകൾ

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം 2021 വര്‍ഷത്തിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റിലേക്കും പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്കും പ്രവേശനത്തിനായി ഈ മാസം 28ന് ഉച്ചയ്ക്കു ശേഷം മൂന്നു വരെ നേരിട്ട് ഓഫീസില്‍ അപേക്ഷിക്കാം.

Meera Sandeep
Job Opportunities
Job Opportunities

വനിതാ ഐ.ടി.ഐ മെഴുവേലിയില്‍ വിവിധ ട്രേഡുകളില്‍ സീറ്റ് ഒഴിവ്

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍.സി.വി.ടി സ്‌കീം പ്രകാരം 2021 വര്‍ഷത്തിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റിലേക്കും പട്ടികവര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള സീറ്റിലേക്കും പ്രവേശനത്തിനായി ഈ മാസം 28ന് ഉച്ചയ്ക്കു ശേഷം മൂന്നു വരെ നേരിട്ട്  ഓഫീസില്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് ഓഫീസുമായി നേരിട്ടോ, 0468 2259952, 9496790949, 9995686848 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.   

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ വിവിധ  ഒഴിവുകളിലേക്ക് കായികതാരങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ വിവിധ  ഒഴിവുകളിലേക്ക് കായികതാരങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പോസ്റ്റല്‍ അസിസ്റ്റന്റ് -16. സോര്‍ട്ടിംഗ് അസിസ്റ്റന്റ് - 13, പോസ്റ്റ്മാന്‍ -28, മെയില്‍ ഗാര്‍ഡ് -1, മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് -37 എന്നിങ്ങനെയാണ് വിവിധ തസ്തികകളിലെ ഒഴിവുകള്‍. അപേക്ഷാ ഫീസ്: 100 രൂപ. വനിതകള്‍ക്കും SC/ST വിഭാഗക്കാർക്കും  ഫീസ് ഇല്ല. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് നോട്ടിഫിക്കേഷനും വിശദവിവരങ്ങള്‍ക്കുമായി  എന്ന https://www.keralapost.in/ അല്ലെങ്കിൽ https://www.indiapost.gov.in/  എന്ന വെബ്‌സൈറ്റ്  സന്ദര്‍ശിക്കുക. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി  2021  ഡിസംബര്‍ 3 ആണ്

താത്ക്കാലിക ഒഴിവ്

നെയ്യാറ്റിന്‍കര സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിലെ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ താത്ക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 29ന് രാവിലെ 10.30ന് പ്രിന്‍സിപ്പാളിന്റെ ഓഫിസില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു.

അനെ‍ർട്ടിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ

യു.പി.എസ്.സി വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു

English Summary: Various vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds