<
  1. News

വസന്തോല്‍സവം: മത്സരങ്ങളില്‍ പങ്കെടുക്കാനവസരം

ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോല്‍സവം പരിപാടിയോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനവസരം. പതിനായിരത്തില്‍പ്പരം പുഷ്പ സസ്യജാലങ്ങളുടെ പ്രദര്‍ശനത്തിലൂടെ കനകക്കുന്നില്‍ വസന്തം വിരിയിക്കുന്ന വര്‍ണാഭമായ കാഴ്ചകള്‍ക്കൊപ്പം വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബോണ്‍സായ് ചെടികളുടെ പ്രദര്‍ശനവും മത്സരങ്ങളും മേളയുടെ മറ്റൊരു ആകര്‍ഷണമാണ്.

KJ Staff

ജനുവരി ഏഴ് മുതല്‍ 14 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോല്‍സവം പരിപാടിയോടനുബന്ധിച്ച് നടക്കുന്ന വിവിധ മത്സരങ്ങളില്‍ പങ്കെടുക്കാനവസരം. പതിനായിരത്തില്‍പ്പരം പുഷ്പ സസ്യജാലങ്ങളുടെ  പ്രദര്‍ശനത്തിലൂടെ കനകക്കുന്നില്‍ വസന്തം വിരിയിക്കുന്ന വര്‍ണാഭമായ കാഴ്ചകള്‍ക്കൊപ്പം വിവിധ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബോണ്‍സായ് ചെടികളുടെ പ്രദര്‍ശനവും മത്സരങ്ങളും  മേളയുടെ മറ്റൊരു ആകര്‍ഷണമാണ്. 

വ്യക്തികള്‍, നഴ്‌സറികള്‍, സ്ഥാപനങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. വ്യക്തികള്‍ കുറഞ്ഞത് അഞ്ചും നഴ്‌സറികളും സ്ഥാപനങ്ങളും കുറഞ്ഞത് പത്ത് ബോണ്‍സായികളും പ്രത്യേകം നിര്‍ദ്ദേശിക്കുന്ന പവലിയനുകളില്‍ ജനുവരി അഞ്ച് മുതല്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.  ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡുകളും  സര്‍ട്ടിഫിക്കറ്റുകളും നല്‍കും.  എന്‍ട്രി ഫോമുകളും വിശദ വിവരങ്ങളും കനകക്കുന്നിലെ വസന്തോല്‍സവം ഓഫീസില്‍ നിന്നും ലഭിക്കും. നഴ്‌സറികള്‍, അലങ്കാര സസ്യങ്ങള്‍, ഉദ്യാന വിന്യാസം, ആന്തൂറിയം, ഓര്‍ക്കിഡുകള്‍, റോസ്, പുഷ്പിക്കുന്ന ചെടികള്‍ എന്നിവയില്‍ മത്സരിക്കാനാഗ്രഹിക്കുന്ന ഉദ്യാന പ്രേമികള്‍ ഡോ. മാത്യു ഡാന്‍ (9447730214), ഗോപകുമാര്‍ (9446122244) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

പൂക്കളുടെ ക്രമീകരണം, വെജിറ്റബിള്‍ കാര്‍വിംങ്, ബൊക്കെ നിര്‍മാണം, പുഷ്പറാണി എന്നീ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും, പ്രൊഫഷണലുകള്‍ക്കും മറ്റ് വ്യക്തികള്‍ക്കും പ്രത്യേകം മത്സരങ്ങളൊരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് സാബു (9249798390, അജിത (9895669000)  എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ www.vasantholsawam.org  എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.  

വസന്തോത്‌സവം 2018ന്റെ ലോഗോയും വെബ്‌സൈറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ലോഗോ ഏറ്റുവാങ്ങി.www.vasantholsavamkerala.org യാണ് വെബ്‌സൈറ്റ്. കനകക്കുന്ന്, നിശാഗന്ധി, സൂര്യകാന്തി എന്നിവയാണ് വേദികള്‍. ടൂറിസം, കൃഷി, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എന്നിവയാണ് മുഖ്യസംഘാടകര്‍. 

പുഷ്പങ്ങള്‍, ഔഷധ സസ്യങ്ങള്‍, അപൂര്‍വയിനം സസ്യങ്ങള്‍, ആദിവാസി ഊരുകളുടെ പുനരാവിഷ്‌കാരം, കാര്‍ഷിക ഉത്പന്നങ്ങള്‍, തേന്‍കൂട്, അക്വാമേള, ഭക്ഷ്യമേള എന്നിവയാണ് വസന്തോത്‌സവത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. രാവിലെ പത്തു മണി മുതല്‍ രാത്രി എട്ടു വരെയാണ് പ്രദര്‍ശനം. 

English Summary: Vasantholsavam Competitions

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds