<
  1. News

വേദിക് വാസ്‌തു ശാസ്ത്ര ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു .

കേന്ദ്ര സര്‍ക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാഷണല്‍ കൗൺസിൽ ഫോർ ടെക്‌നോളജി ആൻഡ് ട്രെയിനിംഗ് പ്രോഗ്രാമിൻറെ ഭാഗമായി  2021 –2022 ലേക്കുള്ള വേദിക് വാസ്‌തു ശാസ്ത്ര ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു .

Arun T
വാസ്തുശാസ്ത്ര വിദഗ്ദൻ ഡോ .നിശാന്ത് തോപ്പിൽ (M .Phil ,Ph .D )
വാസ്തുശാസ്ത്ര വിദഗ്ദൻ ഡോ .നിശാന്ത് തോപ്പിൽ (M .Phil ,Ph .D )

കേന്ദ്ര സര്‍ക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നാഷണല്‍ കൗൺസിൽ ഫോർ ടെക്‌നോളജി ആൻഡ് ട്രെയിനിംഗ് പ്രോഗ്രാമിൻറെ ഭാഗമായി  2021 –2022 ലേക്കുള്ള വേദിക് വാസ്‌തു ശാസ്ത്ര ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു .

Diploma in vedic vasthu shastra - Application invited

വാസ്‌തുഭാരതിവേദിക് റിസർച്ച്‌ അക്കാദമിയുടെ നേതൃത്വത്തിൽ  ദേശീയതലത്തിൽ നടക്കുന്ന ഒരുവർഷത്തെ ഈ ഓൺലൈൻ വേദിക് വാസ്‌തു ശാസ്ത്ര ഡിപ്ളോമ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫൈഡ് വാസ്‌തു കൺസൾട്ടന്റായി പ്രവർത്തിക്കാവുന്നതാണെന്ന് വാസ്‌തുഭാരതിവേദിക് റിസർച്ച്‌ അക്കാദമി വ്യക്തമാക്കുന്നു .
N A C T E T അംഗീകാരമുള്ള സർട്ടിഫിക്കറ്റ്‌ ലഭിക്കുന്ന ഈ ഡിപ്ലോമ കോഴ്‌സിന് പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്.
30 വർങ്ങളായി വാസ്‌തുശാസ്ത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ദൻ ഡോ .നിശാന്ത് തോപ്പിൽ (M .Phil ,Ph .D ) പരിശീലനത്തിന് മുഖ്യ നേതൃത്വം നൽകും .

മാസത്തിൽ രണ്ട് ഞായറാഴ്ചകളിലായി നടക്കുന്ന കോഴ്‌സ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1മണിവരെ . ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള വാസ്‌തുശാസ്ത്ര വിദഗ്‌ദരുടെയും കൂട്ടായ്‌മയിൽ  നടക്കുന്ന ഈ വാസ്‌തു പഠനപരിശീലനത്തിൽ കേരളത്തിലും ഗൾഫ് നാടുകളിലുമുള്ള മലയാളികളായ അപേക്ഷകർക്ക്   മലയാളത്തിലും മറ്റുള്ളവർക്ക് ഇംഗ്ളീഷിലുമായിരിക്കും ഓൺലൈനിൽ ക്ലാസ്സുകൾ നടക്കുക  .

പ്രാക്ടിക്കൽ ക്ലാസ്സുകളിൽ പഠിതാക്കളുടെ സൗകര്യമനുസരിച്ച് പങ്കെടുക്കാവുന്നതാണെന്നും കോഴ്‌സിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ പഠനോപകരണങ്ങൾ സ്ഥാപനം നൽകുന്നതാണെന്നും അധികൃതർ പറയുന്നു .

ധ്യാനം , യോഗ ,ജ്യോതിശാസ്ത്രം ,പൂജ തുടങ്ങിയ വാസ്‌തുശാസ്‌ത്ര അനുബന്ധപരിശീലനങ്ങൾ ഉൾക്കൊള്ളുന്ന ഈ പാഠ്യപദ്ധതിയിൽ മാർത്താണ്ഡം ,അപരാജിത ,പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക ,അഗ്നിപുരാണം ,നാരദപുരാണം തുടങ്ങിയ പ്രാചീന വാസ്‌തുശാസ്ത്രഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയിട്ടുമായിരിക്കും  പഠനപദ്ധതിതുടരുക .

അതി പ്രാചീനകാലംമുതൽ 18 ഋഷീശ്വരന്മാർ കണ്ടെത്തിയ യഥാർത്ഥ വാസ്‌തുശാസ്‌ത്രം ആധുനിക സാങ്കേതികവിദ്യകളിലൂടെ ശാസ്ത്രീയമായ  തോതിൽപഠിക്കാനുള്ള  അവസരം കൂടിയാണിത് .  

അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2021 ജൂൺ 15 .

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫാറത്തിനും ബന്ധപ്പെടുക .9744830888 ,7034207999 ,04872381678 .Email: vaastubarathy @gmail .com
https://www.youtube.com/watch?v=bG6Knn11LM0

English Summary: Vedic Vasthu diploma course : Apply soon

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds