സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറി വില. മൂന്ന് ആഴ്ച്ചകൾ കൊണ്ട് പല പച്ചക്കറി ഇനങ്ങൾക്കും 10 മുതൽ 25 രൂപ വരെയാണ് കൂടിയത്. അതിൽ പ്രധാനം തക്കാളി, ബീൻസ്, കാരറ്റ് എന്നിവയാണ്. നവ രാത്രിയുടെ വ്രതം തുടങ്ങിയതും, അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ വിള നാശവുമാണ് ഇതിന് കാരണം എന്നാണ് കച്ചവടക്കാർ പറയുന്നത്.
കഴിഞ്ഞ ആഴ്ച്ചയിൽ കോഴിക്കോട് ജില്ലയിലെ പാളയം മാർക്കറ്റിൽ കാരറ്റ് കിലോ 77 ആയിരുന്നു എന്നാൽ ഇപ്പോൾ അതേ കാരറ്റിന് 100 രൂപ എത്താനായിരിക്കുന്നു. ഇത് ചില്ലറ വിപണിയിൽ എത്തുമ്പോഴോ 115 ന് മുകളിലേക്ക് എത്തും. ഇതേ സ്ഥിതിയിൽ തന്നെയാണ് തക്കാളിയും, ബീൻസും.
തക്കാളി മൊത്ത വിപണിയിൽ നേരത്തേ 20 ആയിരുന്ന വില ഇപ്പോൾ 35ലേക്ക് എത്തിയിരിക്കുന്നു, ബീൻസിൻ്റെ വിലയോ 70 ലേക്ക് എത്തി. ഇതിന് മാത്രമല്ല പാവയ്ക്ക, പയർ, കോവയ്ക്ക എന്നിങ്ങനെയുള്ള പച്ചക്കറികൾക്കെല്ലാം വില ഉയർന്ന് തന്നെയാണ്.
തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വിള നാശത്താൽ ഇപ്പോൾ കടുത്ത നഷ്ടത്തിലാണ് പച്ചക്കറികൾ, അത് കൊണ്ട് തന്നെ ഇതേ വിലക്കയറ്റം തുടരുമെന്നാണ് ഇപ്പോൾ പറയുന്നത്.
അതേ സമയം കേരളത്തിൽ അരിവില ആറ് മാസം കൂടി ഉയർന്ന് നിക്കുമെന്നാണ് മില്ലുടമകൾ പറയുന്നത്. സർക്കാർ ഇടപെടലുകൾ നടത്തി പഞ്ചാബിൽ നിന്നും നെല്ല് ഇറക്ക് മതി ചെയ്താൽ വില കുറയാൻ സാധ്യത ഉണ്ടെന്നാണ് മില്ലുടമകളുടെ വാദം. അല്ലാത്ത പക്ഷം ആന്ധ്രയിൽ നിന്നും മാർച്ച് മാസത്തിൽ വിളവെടുപ്പ് തുടങ്ങി ജയ അരി എത്തി തുടങ്ങിയാൽ വില കുറയും.
40 ലക്ഷം ടൺ അരിയാണ് കേരളത്തിൽ ആവശ്യമുള്ളത്. എന്നാൽ ഇതിൻ്റെ നാലിൽ ഒന്ന് മാത്രമാണ് സംസ്ഥാനത്ത് ഉത്പ്പാദനം ചെയ്യുന്നത്. അതിൽ ബാക്കിയുള്ളതിൽ അയൽ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. 40 ലക്ഷം ടണ്ണിൽ 22 ലക്ഷം ടണ്ണും വിറ്റ് പോകുന്നത് ജയ അരിയാണ്. ഇത് ആന്ധ്രയിഷ നിന്നാണ് കേരളത്തിലേക്ക് വരുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം മൂലം ആന്ധ്രയിലെ കഴിഞ്ഞ വിളവെടുപ്പ് നഷ്ടത്തിലായതിനെ തുടർന്ന് സംസ്ഥാനത്ത് 40 രൂപയായിരുന്ന അരിയുടെ വില 50 ന് മുകളിലേക്കെത്തി.
ഇനി വരുന്നത് അടുത്ത മാർച്ചിൽ വിളവെടുക്കുന്ന ജയ, സുരേഖ എന്നിങ്ങനെയുള്ള വെള്ള അരിയുടെ വിളവെടുപ്പ് ആണ്. അത്തരമൊരു പ്രതിസന്ധിയിൽ അരിയുടെ വിലക്കയറ്റം തടയണമെങ്കിൽ പഞ്ചാബിൽ നിന്ന് അരി ഇറക്ക് മതി ചെയ്യേണ്ട സാഹചര്യം വരുന്നത്. കേരളത്തിൽ അല്ലാതെ വിൽക്കുന്നത് മട്ട അരിയാണ്, ഇത് കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ്, എന്നാൽ കാലാവസ്ഥ വ്യതിയാനം ഇവിടത്തേയും കൃഷിയെ ബാധിച്ചു. ഈ രണ്ട് സംസ്ഥാനത്തും അടുത്ത മാസങ്ങളിലാണ് വിളവെടുപ്പ് വരുന്നത്. ഇങ്ങനെയാണെങ്കിൽ ഇത് മട്ട അരിയുടെ വില കുറയ്ക്കും എന്നാണ് കരുതുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കമ്പോള വില നിലവാരം 28/09/2022 – ചെറിയ ഉള്ളി, മത്തൻ, വെള്ളരിക്ക ക്യാബേജ്, പാവയ്ക്ക, കാരറ്റ്, ബീറ്റ്റൂട്ട്
Share your comments