<
  1. News

പച്ചക്കറികള്‍ ഉപ്പുവെള്ളത്തിലും വളരും 

ഉപ്പുവെള്ളത്തില്‍ വളരുന്ന പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദുബായിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബയോസാലിന്‍ അഗ്രികള്‍ച്ചറിലെ (ഐ.സി.ബി.എ.) ശാസ്ത്രജ്ഞരുടെ സംഘം.

KJ Staff
ഉപ്പുവെള്ളത്തില്‍ വളരുന്ന പച്ചക്കറികള്‍ ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുകയാണ് ദുബായിലെ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ബയോസാലിന്‍ അഗ്രികള്‍ച്ചറിലെ (ഐ.സി.ബി.എ.) ശാസ്ത്രജ്ഞരുടെ സംഘം. ഉപ്പുവെള്ള സംസ്‌കരണ ശാലകളില്‍നിന്ന് നീക്കംചെയ്യുന്ന വസ്തുക്കളില്‍ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് നടക്കുന്നത്. മാറുന്ന പരിതസ്ഥിതിയില്‍ യു.എ.ഇ.യില്‍ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണിത്. 

നെറ്റ് കെട്ടിത്തിരിച്ച് കെട്ടിടത്തിനകത്തും പുറത്തും ഈ കൃഷി വിജയകരമായി നടപ്പാക്കാമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.  യു.എ.ഇ.യിലെ കാലാവസ്ഥയില്‍ ഇത്തരം ചെടികള്‍ ഇതിൻ്റെ  ആദ്യപടിയെന്നോണം വളര്‍ത്തിയെടുത്ത് കഴിഞ്ഞു.  ഈ കൃഷിരീതിയുടെ പ്രത്യേകത ശുദ്ധജലം ഒട്ടും ആവശ്യമില്ല എന്നതാണ്.

പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും ഇലവര്‍ഗങ്ങളും രാജ്യത്തിൻ്റെ ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതോടൊപ്പം ശുദ്ധജലത്തിൻ്റെ ഒരു ശതമാനംപോലും ഉപയോഗം ഇതിന് ആവശ്യമില്ല എന്നതാണ് ഈ കൃഷിരീതിയെ വേറിട്ടതാക്കുന്നത്. യു.എ.ഇ.യുടെ സുസ്ഥിര ഭക്ഷ്യ ഉത്പാദന രംഗത്ത് ഈ കൃഷിരീതി വിപ്ലവമായിരിക്കുമെന്ന് ഐ.സി.ബി.എ.യിലെ ശാത്രജ്ഞയായ ഡോ. ഡിയോണിഷ ആന്‍ജെലികി ലൈറ പറഞ്ഞു. ഇലവര്‍ഗത്തില്‍പ്പെട്ട അഗ്രെതി, റോക്ക് സാമ്പിയര്‍, സീ ബീറ്റ്, സീ ആസ്റ്റര്‍ തുടങ്ങി ആറോളം ഇനങ്ങളാണ് പ്രാരംഭഘട്ടത്തില്‍ വിളയിച്ചിട്ടുള്ളത്.
English Summary: vegetables can be grown in saline water

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds