-
-
News
കർഷക സമരം നാലാം ദിവസത്തിലേക്ക്; പഴം, പച്ചക്കറി വില ഉയരുന്നു
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കര്‍ഷക സമരം നാലാം ദിവസത്തേയ്ക്ക് കടന്നതോടെ വിപണിയിൽ പഴം, പച്ചക്കറി ഉൽപന്നങ്ങളുടെ വിലയിൽ വൻ വർധന.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കര്‍ഷക സമരം നാലാം ദിവസത്തേയ്ക്ക് കടന്നതോടെ വിപണിയിൽ പഴം, പച്ചക്കറി ഉൽപന്നങ്ങളുടെ വിലയിൽ വൻ വർധന.കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും ,സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടും കിസാൻ ഏകതാ മഞ്ചിന്റെയും,രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും നേതൃത്വത്തിൽ കർഷകർ 10 ദിവസത്തെ സമരം ആരംഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് .വിപണിയിൽ പഴം, പച്ചക്കറി ആദ്യ രണ്ടു ദിവസങ്ങളിലും ഉൽപന്നങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടായിരുന്നെങ്കിലും ഇന്നലെ അതു പ്രകടമായി. ഉൽപന്നവരവു കുറഞ്ഞതോടെ ചില്ലറ കച്ചവടക്കാർ വില ഇരട്ടിയാക്കി.
പാവയ്ക്ക, വെണ്ടയ്ക്ക, കോളിഫ്ലവർ എന്നിവയുടെ വിലയിൽ വൻ വർധനയാണുണ്ടായിരിക്കുന്നത്. സമരത്തെ തുടര്‍ന്ന് വിപണിയില്‍ എത്തുന്ന ധാന്യങ്ങളിലും പച്ചക്കറികളിലും ഗണ്യമായി കുറവ് വന്നിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു..ദിവസേന 40,000 ചാക്കിന് മുകളില്‍ ധാന്യങ്ങളും പച്ചക്കറികളും എത്തിയിരുന്ന മധ്യപ്രദേശിലെ മന്ദാസൗര്‍ മാര്‍ക്കറ്റില്‍ 800 ചാക്കില്‍ താഴെയാണ് വരുന്നതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
കൂടുതൽ പഴം, പച്ചക്കറി കർഷകരും വലിയ തോതിലുള്ള കാർഷികോൽപന്ന വിപണികളുമുള്ള നാസിക്കിൽ ഇന്നലെയും ശക്തമായ പ്രതിഷേധം തുടർന്നു. പ്രതിഷേധത്തിൻ്റെ ഭാഗമായി. പലയിടങ്ങളിലും കർഷകർ റോഡിൽ .പാലൊഴുക്കിയും കാർഷികോൽപന്നങ്ങൾ വിതറിയും പ്രതിഷേധിച്ചു.കർഷകർക്കെതിരെ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിങ് നടത്തിയ പ്രസ്താവന പ്രതിഷേധത്ത.പ്രതിഷേധത്തിനു ശക്തി കൂട്ടിയിട്ടുണ്ട്.ദേശീയപാതകൾ ഉപരോധിച്ചുള്ള സമരം പലയിടത്തും പൊലീസുമായി സംഘർഷത്തിനിടയാക്കി. ഉത്തർപ്രദേശിൽ രാഷ്ട്രീയ കിസാൻ മഞ്ച് എന്ന സംഘടന സമരത്തിൽ നിന്നു പിന്മാറി. സമരം തുടരുന്നത് സ്ഥിതി വഷളാക്കിയേക്കും.
English Summary: Veggie, Fruits Prices Hike as Farmers Protest entered fourth day
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments