കൈയ്യേറിയും ദുര്‍ബ്ബലപ്പെടുത്തിയും നാശോന്മുഖമാക്കിയ തിരവനന്തപുരത്തിന്റെ ശുദ്ധജല സ്രോതസായ വെള്ളായണി കായലിന് പുതുജീവന്‍ നല്‍കുന്ന പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടന്നു. വര്‍ഷങ്ങളായി മാലിന്യംനിറഞ്ഞ് വിഷലിപ്തമായ കായലിനെ ശുദ്ധീകരിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒരു വര്‍ഷമായി. ഹൈഡ്രോഗ്രാഫിക് സര്‍വ്വെയാണ് ഇപ്പോള്‍ നടക്കുന്നത്. നാവിക സേനയില്‍ നിന്നുള്ള ചീഫ് പെറ്റി ഓഫീസര്‍ കുല്‍വീര്‍ കാഡിന്റെ നേതൃത്വത്തില്‍ ഭരത് രാജ്പുത്,മന്ദിപ് കുമാര്‍,പി.സജയന്‍ നായര്‍,വിജയകുമാര്‍ എന്നിവരാണ് സര്‍വ്വേ നടത്തുന്നത്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് സര്‍വ്വെ നടത്തുന്നത്. കൃത്യതയാര്‍ന്ന ആക്കുറസി ലഭിക്കുന്ന ഡിഫറന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിംഗ്് സിസ്റ്റവും ഇക്കോ സൗണ്ടിംഗും ഉപയോഗിച്ചാണ് സര്‍വേ . കായലിന്റെ ആഴം ഓരോ 25 ചതുരശ്രമീറ്ററിലും കണക്കാക്കും.കായലിന്റെ വിസ്തൃതിയും ഇതിലൂടെ കണ്ടെത്തും. നീക്കം ചെയ്യാവുന്ന ചെളി,മണല്‍ എന്നിവയുടെ അളവ് ഈ സര്‍വേയിലൂടെ കണ്ടെത്താന്‍ കഴിയും. ഡിജിപിഎസ് ഉപയോഗിക്കുന്നത് വഴി മൂന്ന് സെന്റിമീറ്റര്‍ വരെ കൃത്യത ഉറപ്പാക്കിയാണ് സര്‍വ്വേ നടക്കുക
സ്വസ്തിഫൗണ്ടേഷന്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് 'റിവൈവ് വെള്ളയാണി ' പദ്ധതി നടപ്പിലാക്കുന്നത്. വവ്വാമൂലയിലെ മാലിന്യനിവാരണ പ്രവര്‍ത്തനങ്ങളോടെയായിരുന്നു പ്രവര്‍ത്തനെ ആരംഭിച്ചത്.ഇത് 75 ദിവസം തുടര്‍ന്നു. ഇതിന്റെ ഭാഗമായി ആഫ്രിക്കന്‍ പായല്‍, കുളവാഴ അടക്കമുള്ള മാലിന്യങ്ങളെല്ലാം നീക്കം ചെയ്തിരുന്നു. ജല ശുദ്ധീകരണത്തിനും നടപടി സ്വീകരിച്ചിട്ടുണ്ട്. സര്‍വ്വേയുടെ തുടര്‍ച്ചയായി കായലിന്റെ ശുദ്ധി കാത്തുസൂക്ഷിക്കുന്ന ദീര്‍ഘകാല കര്‍മപദ്ധതികള്‍ക്കും തുടക്കമാകും. ശാന്തിഗിരി ആശ്രമം, സംസ്ഥാന വിനോദസഞ്ചാര, ജലസേചന,പോലീസ്, ഫയര്‍ഫോഴ്‌സ്, ടൂറിസം വകുപ്പുകള്‍, തിരുവനന്തപുരം ജില്ലാ ഭരണകൂടം, തിരുവനന്തപുരം കോര്‍പ്പറേഷന്‍, സിറ്റീസെന്‍ ഇന്ത്യാ ഫൗണ്ടേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, തിരുവനന്തപുരം റോട്ടറി ക്ലബ്, എസ്.എം.ആര്‍.വി സ്‌ക്കൂള്‍, ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്ററി സ്‌ക്കൂള്‍, വെങ്ങാനൂര്‍,കല്ലിയൂര്‍ ഗ്രാമ പഞ്ചായത്തുകള്‍, സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, നിരവധി കായല്‍ സംരക്ഷണസമിതികള്‍ തുടങ്ങിയ സംഘടനകളും വ്യക്തികളും സ്വസ്തി ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് ഈ ജനകീയ യജ്ഞത്തില്‍ കൈകോര്‍ത്തിരിക്കുന്നത്.
കൊല്ലത്തെ ശാസ്താംകോട്ടതടാകം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറെ പ്രാധാന്യമുള്ള ശുദ്ധജലതടാകമാണ് വെള്ളായണി. ലോകത്തിലെ മിക്ക ജലസ്രോതസ്സുകളെയും പോലെ കൈയ്യേറ്റവും മലിനീകരണവും ചൂഷണവും കാരണം കായല്‍ നശിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ ഒഴിച്ചു കൂടാനാകാത്ത വെള്ളായണി കായല്‍ തിരുവനന്തപുരം നഗരത്തിന് അധികം ദൂരെയല്ലാത്ത കല്ലിയൂര്‍, വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തുകളിലായി പരന്നു കിടന്ന് സമീപ പ്രദേശത്തെ ജീവിതചര്യയും സംസ്‌കാരവും ആവാസവ്യവസ്ഥയും നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ജലം ജീവന്റെ ആധാരമാണ് എന്നുള്ള തിരിച്ചറിവാണ് ,വെള്ളായണി കായല്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് 'റിവൈവ് വെള്ളയാണി ' യജ്ഞത്തിന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു.
എന്നും,നമ്മുടെ നദികളും,ശുദ്ധജലതടാകങ്ങളും,നീരുറവകളും സംരക്ഷിച്ചുകൊണ്ട് മാത്രമേ ഇവിടെ ഭാവി മനുഷ്യവാസം സാധ്യമാകൂ' അവര്‍പറഞ്ഞു. ചരിത്ര പശ്ചാത്തലം , ഭൂപ്രകൃതി , ജൈവ വൈവിധ്യം, കൃഷി , മത്സ്യ സമ്പത്ത് , ജലസംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇതു വരെ നടന്നിട്ടുള്ള ഗവേഷണ ഫലങ്ങള്‍ , പഠനങ്ങള്‍ , സാധ്യത പഠനങ്ങള്‍ എന്നിവയും വിവിധ രംഗങ്ങളില്‍ വിദഗ്ധരുടെ അഭിപ്രായങ്ങളും , പൊതുജന കാഴ്ചപാടുകളും ഉള്‍ക്കൊണ്ടാണ് 'റിവൈവ് വെള്ളയാണി ' മുന്നോട്ടുപോകുന്നത്.
Share your comments