ദുബായിൽ ഗൾഫ് മേഖലയിലെ കുറഞ്ഞ ചെലവിൽ മികച്ച വിളവിനുള്ള ഏറ്റവും വലിയ 'തട്ടു കൃഷി'ക്ക് (വെർട്ടിക്കൽ ഫാമിങ്) തുടക്കമായി. ബദിയ ഫാം എന്നറിയപ്പെടുന്ന അതിനൂതന കാർഷിക രീതിയാണ് വാണിജ്യാടിസ്ഥാനത്തിൽ തുടങ്ങിയത്. അകത്തളങ്ങളിലെ കൂറ്റൻ തട്ടുകളിൽ സംശുദ്ധ രീതിയിൽ പച്ചക്കറി വളർത്തുന്ന ഹൈഡ്രോപോണിക് സമ്പ്രദായത്തിൻ്റെ ഹൈടെക് പതിപ്പാണിത്.
ഇലക്കറികളും പഴവർഗങ്ങളും ഉൽപാദിപ്പിക്കാനാകും. വെള്ളത്തിൽ ലവണങ്ങളും മറ്റു പോഷക ഘടകങ്ങളും ഉൾപ്പെടുത്തി ചെടികൾ വളർത്തുന്ന വിദ്യയാണ് ഹൈഡ്രോപോണിക്. മണ്ണിൽ കൃഷിചെയ്യുന്നതിൽനിന്ന് എല്ലാ വിധത്തിലും വ്യത്യസ്തമാണിത്. കൃഷിയിടങ്ങൾ ആവശ്യമില്ല. ചെടികൾ തട്ടുകളായി വളർത്താം. മണ്ണിനു പകരം പ്രത്യേക ജലമിശ്രിതം പ്രതലത്തിലുണ്ടാകും.ശക്തമായ കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിച്ച് കുറഞ്ഞചെലവിൽ കാർഷികോൽപാദനം കൂട്ടാനാകും. ജലക്ഷാമം നേരിടുന്ന മേഖലകളിൽ വിജയകരമായി നടത്താവുന്ന കൃഷിരീതിയാണിത്. വരണ്ട മേഖലകളിൽ പരമ്പരാഗത കാർഷിക രീതികൾ നേരിടുന്ന വെല്ലുവിളികൾ വെർട്ടിക്കൽ ഫാമുകൾക്കില്ല.
വലിയ തട്ടുകളിൽ കീടനാശിനികളോ രാസവളമോ ഉപയോഗിക്കാതെ കൃഷിനടത്തി മികച്ച രീതിയിൽ വിളവെടുക്കാമെന്നതാണ് ബദിയ ഫാമിൻ്റെ പ്രത്യേകത.വെള്ളം കുറഞ്ഞ അളവിൽ മതിയാകും. ജൈവ വളമിശ്രിതവും മറ്റും ചേർന്ന ഈ വെള്ളം പുനഃസംസ്കരിച്ച് ഉപയോഗിക്കാം.
ഇതോടനുബന്ധിച്ചു മൽസ്യകൃഷി നടത്തിയാൽ മൽസ്യവിസർജ്യവും ആഹാരത്തിൻ്റെ അവശിഷ്ടവും വളമാക്കാനാകും. കൃഷിചെയ്യാൻ മണ്ണോ സൂര്യപ്രകാശമോ ആവശ്യമില്ല. വിളകൾ ഒരേരീതിയിൽ വളരുകയും വിളവെടുപ്പിനു പാകമാകുകയും ചെയ്യും. ഏതിനവും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വിളവെടുക്കാൻ പാകമാകും. കാർഷിക വിപ്ലവം ലക്ഷ്യമിട്ട് ഡിസംബറിലാണ് ഇത്തരമൊരു പദ്ധതിക്കു മന്ത്രാലയം തുടക്കമിട്ടത്.
പരമ്പരാഗത കൃഷിരീതിയുടെ ബുദ്ധിമുട്ടുകളില്ല എന്നതാണു മറ്റൊരു പ്രത്യേകത. കാലാവസ്ഥയോ രോഗങ്ങളോ കീടങ്ങളോ വില്ലൻമാരാകില്ല. കൃഷിയിടങ്ങളിൽ സ്വദേശി ഇനങ്ങളേ നന്നായി വളരൂ എങ്കിൽ തട്ടുകൃഷിരീതിയിൽ എല്ലായിനം എല്ലായിനം പച്ചക്കറികളും കൃഷിചെയ്യാം. ...ഇക്കാര്യത്തിൽ സ്വദേശി-വിദേശി വേർതിരിവു വേണ്ട. വിദേശ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ കഴിയുമെന്നതാണ് ഇതിൻ്റെ നേട്ടം. ഏറ്റവും പുതുമയോടെ കുറഞ്ഞ ചെലവിൽ ശുദ്ധമായ പച്ചക്കറി അടുക്കളയിലെത്തും.
ബദിയ ഫാമുകളുടെ മറ്റു നേട്ടങ്ങൾ
പരമ്പരാഗത കൃഷിക്ക് ഉപയോഗിക്കുന്നതിനേക്കാൾ 90% വെള്ളം കുറവു മതിയാകു.ഉപയോഗിക്കുന്ന വെള്ളം പാഴാക്കാതെ പുനഃസംസ്കരിക്കുകയും ചെയ്യാം.ശുദ്ധമായ പച്ചക്കറി കുറഞ്ഞചെലവിൽ പുതുമയോടെ കിട്ടുമെന്നതാണ് പുതിയ രീതിയുടെ പ്രത്യേകത. ഇറക്കുമതി ചെയ്യുന്ന പച്ചക്കറികൾ കടകളിലും വീടുകളിലും എത്താൻ കൂടുതൽ സമയവും ചെലവും വേണ്ടിവരുന്നു. ശരാശരി 3,000 കിലോമീറ്റർ യാത്രചെയ്താണ് ഇവ എത്തുന്നത്.
പലതരം ചീരകൾ, കടുക്, പുതീന, മല്ലി, കാബേജ്, കുക്കുമ്പർ, തക്കാളി, വഴുതന, ബീൻസ് എന്നിവ നന്നായി വിളയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ പൂക്കളും കൃഷിചെയ്യാം.കൃഷിയിടങ്ങളിലെ പോലെ കൂടുതൽ തൊഴിലാളികളെ ആവശ്യമില്ല. കാർഷികോപകരണങ്ങളും വേണ്ട. കുറഞ്ഞ സ്ഥലത്ത് കൂടുതൽ കൃഷി നടത്താം. പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി സഹായകമാകും. മണ്ണിൽ രാസവളവും കീടനാശിനിയും ഉപയോഗിക്കേണ്ട സാഹചര്യം ഇല്ലാത്തതിനാൽ പാരിസ്ഥിതിക പ്രശ്നങ്ങളില്ല.

Share your comments