ഗ്രാമീണ മേഖലയിലെ കാർഷിക പുരോഗതിക്കായി കഴിഞ്ഞ പതിനേഴ് വർഷങ്ങളായി പ്രവർത്തനങ്ങൾ നടത്തിവരുന്നു സ്ഥാപനമാണ് വി എഫ് പി സി കെ ഏറം സ്വാശ്രയ കർഷകസമിതി. സമ്മിശ്ര വിളപരിപാലനം , ശാസ്ത്രീയകൃഷി രീതികൾ എന്നിവയിൽ നടത്തിവരുന്ന നിരന്തര പരിശീലന പരിപാടികൾ വിപണി അംഗങ്ങളായ പല കർഷക കരെയും സംസ്ഥാനതലത്തിൽ തന്നെ ഇതിനകം ശ്രദ്ധേയം ആക്കിയിട്ടുണ്ട്. മെച്ചപ്പെട്ട പ്രവർത്തനങ്ങളും സേവനങ്ങളും കൊണ്ട് പുതുതലമുറ യിലെ കൂടുതൽ ആളുകളെ കാർഷിക രംഗത്തേക്ക് കൊണ്ടുവരാനും നിലവിലുള്ള കർഷകരുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കി കൊണ്ട് അവരെ കാർഷികരംഗത്ത് തന്നെ ഉറപ്പിച്ചു നിർത്തുവാനും വിപണി പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കർഷകർക്ക് ആവശ്യമുള്ള ഗുണനിലവാരമുള്ള ഉല്പാദനോപാധികൾ ലഭ്യമാകുന്നതിനുവേണ്ടി മെച്ചപ്പെട്ട ഇൻപുട്ട് സെന്ററിന്റെ സേവനങ്ങൾ ഒരുക്കുവാനും കൂട്ടായ വിലപേശലിലൂടെ മെച്ചപ്പെട്ട വിലകൾ കർഷകർക്ക് നേടി കൊടുക്കുവാനും വിപണി പ്രവർത്തനങ്ങൾക്ക് കഴിയുന്നു.
2018 19 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച VFPCK കർഷകനുള്ള ഹരിതകീർത്തി അവാർഡ് നേടുവാൻ ഏറം സ്വാശ്രയ കർഷക സമിതിയിലെ കോബേറ്റിമല യൂണിറ്റ് അംഗമായ ശ്രീ. എം രാജുവിന് കഴിഞ്ഞു. 2019 ഡിസംബറിൽ തൃശ്ശൂർ ചേർന്ന വിഎഫ്പിസികെ വാർഷിക പൊതുയോഗത്തിൽ വച്ച് ബഹുമാന്യനായ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽ കുമാറിൽ നിന്നും ശ്രീ.എം. രാജു ഹരിതകീർത്തി അവാർഡ് ഏറ്റുവാങ്ങി.
വിഎഫ്പിസികെ കൊല്ലം ജില്ലയിലെ പ്രവർത്തനങ്ങൾ ഒരു മാതൃക തന്നെയാണ് . വിപണി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിപണി ഭാരവാഹികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് വിഎഫ്പിസികെ കൊല്ലം ജില്ലാ നേതൃത്വ സംഗമം 2020 ജനുവരി 29-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഏറം വിപണി ആസ്ഥാനത്തു ഒത്തു ചേരുന്നു. ഇതോടനുബന്ധിച്ച് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രഞ്ജു സുരേഷിൻറെ അധ്യക്ഷതയിൽ ചേരുന്ന പൊതുയോഗത്തിൽ ഹരിതകീർത്തി അവാർഡ് ജേതാവിനെ ബഹു സംസ്ഥാന വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ.രാജു ആദരിക്കുന്നു. മറ്റു ജനപ്രതിനിധികളും കർഷക പ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കുന്നു.
ഏവർക്കും സ്വാഗതം.
Share your comments