സംസ്ഥാനത്തിലാദ്യമായി ബ്രാൻഡഡ് പച്ചക്കറികളം പഴങ്ങളും ഉപഭോക്താക്കളിലേക്കു എത്തിക്കുന്ന ബൃഹദ് പദ്ധതിയുമായി VFPCK. കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച safe to eat പഴം പച്ചക്കറികൾ തളിർ എന്ന ബ്രാൻഡിൽ ഉപഭോക്താക്കളിലേക്കു എത്തിക്കുന്നതാണീ പദ്ധതി.
തളിർ ബ്രാൻഡ് പഴം പച്ചക്കറികളുടെ വിപണന ഉദ്ഘാടനവും, തളിർ ഗീൻ ഔട്ട് ലെറ്റുകളുടെ ഉദ്ഘാടനവും, മിൽമ പാർലറിലൂടെയുള്ള തളിർ ഉൽപ്പന്നങ്ങളുടെ വിതരണവും ബഹു. കൃഷി വകുപ്പ് മന്ത്രി ശീ. വി. എസ്. സുനിൽകുമാർ ആഗസ്റ്25 ന് ചൊവ്വാഴ്ച 5 മണിക്ക് വീഡിയോകോൺഫ്രൻസിലൂടെ നിർവ്വഹിക്കും . Inauguration of Thalir Brand Fruit and Vegetable Marketing, Inauguration of thalir green Outlets and Distribution of Thalir Products through Milma Parlor Hon. Agriculture Minister V S. Sunil Kumar will perform on Tuesday, August 25 at 5 pm via video conference.മിൽമയെക്കൂടാതെ തളിർ ബ്രാൻഡ് പഴം പച്ചക്കറികൾ പ്രധാന സൂപ്പർ മാർക്കറ്റ് ശൃ൦ഖലകളിലൂടെയും സർക്കാർ സംരംഭങ്ങളായ ഹോർട്ടികോർപ്, സപ്ലൈകോ എന്നിവയുടെ വിപണന കേന്ദ്രങ്ങളിലൂടെയും ഉപഭോക്താക്കൾക്ക് ലഭ്യമാക്കും.
‘പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിനായി കേരള സർക്കാർ നടപ്പിലാക്കുന്ന റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി 2020- 2021 സാമ്പത്തിക വർഷം വിപണനശൃ൦ഖല ശക്തിപ്പെടുത്തുന്നതിനും ബ്രാൻഡ് ചെയ്ത പഴം പച്ചക്കറികൾ വിപണിയിലെത്തിക്കുന്നതിനും strengthening marketing networking in Kerala എന്ന 15 കോടി രൂപയുടെ പദ്ധതിയിലൂടെയാണ് കൗൺസിൽ ഈ സംരംഭം നടപ്പിലാക്കുന്നത്. ഇതിലെ പ്രധാന പദ്ധതികളാണ് കാക്കനാട് കേന്ദ്രമാക്കി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രോസസ്സിംഗ് ആൻഡ് മാർക്കറ്റിങ് സെന്റർ (VFPMC ) ഏഴു ജില്ലകളിൽ പഴം പച്ചക്കറികളുടെ പ്രാഥമിക സംസ്കരണ കേന്ദ്രങ്ങൾ, വി എഫ് പി സി കെ സ്വാശ്രയ കർഷക സമിതികൾ നടത്തുന്ന 63 തളിർ ഗ്രീൻ എന്ന് പേരുള്ള ഇക്കോ ഷോപ് മോഡൽ ഔട്ട്ലറ്റുകൾ തിരുവനന്തപുരം ജില്ലയിലെ വെമ്പായം കേന്ദ്രമാക്കി ഒരു മഞ്ഞൾ സംസ്‌കരണ കേന്ദ്രം, പാലക്കാടു ജില്ലയിലെ പെരുമാട്ടിയിൽ വെജിറ്റബിൾ ഡ്രൈയിങ് യൂണിറ്റ്, കാക്കനാട് കേന്ദ്രമാക്കി ഒരു മെഗാ ബ്രാൻഡഡ് റീറ്റെയ്ൽ ഔട്ട്ലറ്റ്, ഇടുക്കി ജില്ലയിലെ കാലയന്താനി കേന്ദ്രമാക്കി ചക്ക വിപണന കേന്ദ്രം എന്നീ വിവിധ കാർഷിക വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 4 കോടി രൂപയും വകയിരുത്തിയിരിക്കുന്നു.
ഗുണമേൻമയുള്ള പഴം പച്ചക്കറികൾ കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നും നേരിട്ട് സംഭരിച്ചാണ് വിപണനത്തിനെത്തിക്കുന്നത്. ഇതിലേക്കായി ഓരോ ജില്ലയിലും ഉത്തമ കൃഷി അനുവർത്തിക്കുന്ന കർഷകരെ തെരഞ്ഞെടുത്തു VFPCK ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിളവെടുപ്പ് നടത്തി പ്രൈമറി പ്രോസസ്സിംഗ് സെന്ററുകളിൽ എത്തിക്കുന്നു. ഇവിടെ ഉത്പന്നങ്ങൾ പ്രീ കൂളിംഗിനും ശുദ്ധീകരണ പ്രക്രിയകൾക്കും ശേഷം ക്രെയ്റ്റുകളിലാക്കി നിർദ്ദിഷ്ട വിപണന കേന്ദ്രങ്ങളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. പഴങ്ങൾ നൂതന സാങ്കേതിക വിദ്യയുപയോഗിച്ചു പഴുപ്പിക്കുന്നതു മൂലം അവയുടെ ഗുണവും തനിമയും നിലനിർത്താനാകുന്നു.
ആദ്യ ഘട്ടത്തിൽ 34 തളിർ ഗ്രീൻ ഷോപ്പുകൾ സംസ്ഥാനത്തിലുടനീളം ഈ വർഷം തന്നെ VFPCK ആരംഭിക്കുന്നതാണ്. കൗൺസിൽ ഉത്പാദിപ്പിച്ചു വിതരണം ചെയ്തു വരുന്ന മുപ്പതോളം ജൈവ വളങ്ങളും ഉത്പാദനോപാധികളും, വിത്ത്, തൈകൾ, മൂല്യവർദ്ധിതഉത്പന്നങ്ങൾ, സേഫ് ടു ഈറ്റ് പഴം പച്ചക്കറികളും രണ്ടു വിഭാഗങ്ങളായി തളിർ ഗ്രീൻ ഷോപ്പുകളിൽ ലഭ്യമാകുന്നതാണു്.
സംസ്ഥാനത്തെ കർഷകരുടെ ഉത്പന്നങ്ങൾക്ക് മികച്ച വില ഉറപ്പാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് സുരക്ഷിത പഴം പച്ചക്കറികൾ ന്യായവിലയ്ക്ക് നൽകുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം.
കൂടുതൽ വിവരങ്ങൾക്ക് VFPCK പബ്ലിക് റിലേഷൻസ് ഓഫീസർ TS പ്രവീണിനെ വിളിക്കാം. 7907848511
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:വെജിറ്റബിൾ ചാലഞ്ചുമായി വി എഫ് പി സി കെ
#VFPCK#Vegetable challenge#Fresh vegetable#Horticorp#supplyco#Krishijagran
Share your comments