News

വിയറ്റ്‌നാം സൂപ്പർ ഏർളി ബുക്കിങ് ആരംഭിച്ചു : ഉടൻ അപേക്ഷിക്കാം

ഒന്നാം വർഷത്തിൽ ഫലം: വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ്

ഒരുവർഷ പ്ലാവ് നടാമോ?

നവമാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന. നട്ട് ഒരു വർഷത്തിനുള്ളിൽ കായ്ക്കുന്ന വിയറ്റ്നാം സൂപ്പർ ഏർലി (ഇത് പല പേരുകളിൽ വിപണനം നടക്കുന്നുണ്ട്.) പ്ലാവാണ് ഇപ്പോൾ ഫലവർഗ്ഗ കൃഷിയിലെ താരം. എന്നാൽ ഈ പ്ലാവിനം കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട അതിപ്രധാന കാര്യങ്ങളെപ്പറ്റി നമ്മൾ മനസ്സിലാക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ പ്ലാവുകൃഷി വലിയൊരു ദുരന്തമായേക്കാം.

വലിയ തോതിലുള്ള പൂവിടൽ ഈയിനം പ്ലാവിന്റെ സവിശേഷതയാണ്. ഇവയിൽ നിന്നു ചക്കകൾ വിരിയിക്കുന്നതിൽ കാര്യമായ നിയന്ത്രണമൊന്നും പ്ലാവ് സ്വയം കാട്ടില്ലെങ്കിലും കർഷകർ കർശന നിയന്ത്രണം ഏർപ്പെടുത്തണം. മറ്റു പ്ലാവുകളിൽ നിന്നു വ്യത്യസ്തമായി ഒരു വർഷത്തിൽ രണ്ടു സീസണുകളിൽ ചക്കവിരിയുന്നതും വിയറ്റ്നാം സൂപ്പർ ഏർലിയുടെ പ്രത്യേകതയാണ്.

ഇത്രയും ഉൽപാദനശേഷിയുണ്ടെന്നതു വാസ്തവമാണെങ്കിലും അതിനനുസരിച്ച് ചക്ക പിടിച്ചാൽ പ്ലാവിന്റെ പ്രതിരോധശേഷിയായിരിക്കും അപകടത്തിലാകുക. ചക്കയുടെ ഗുണമേന്മയെയും ഇതു ദോഷമായി ബാധിക്കും. കാലക്രമത്തിൽ പ്ലാവു തന്ന ഉണങ്ങിപ്പോകുകയും ചെയ്യും.

വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നടീൽ അകലം: രണ്ടു ചുവടുകൾ തമ്മിലും രണ്ടു നിരകൾ തമ്മിലും പത്തടി വീതം അകലം കൊടുത്താണ്
വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് നടേണ്ടത്. ഉയരവും ഇലപ്പടർപ്പും തീരെ കുറവായതിനാൽ തനിവിളയായി കൃഷി ചെയ്യുമ്പോൾ ഇത്രയും ചെറിയ ഇടയകലം മതിയാകും. പരമാവധി പതിനഞ്ചടിയാണ് ഈയിനം പ്ലാവുകളുടെ ഉയരം. അതു പോലെ ഇലപ്പടർപ്പ് പത്തടി വ്യാസത്തിലുമായിരിക്കും. അതിനാലാണ് രണ്ടു നിരകൾക്കും രണ്ടു ചുവടുകൾക്കുമിടയിൽ പത്തടി അകലം മതിയാകുന്നത്.

നടീൽ എങ്ങനെ; കൂടയിൽ നിന്നു പ്ലാവിന്റെ ബഡ് തൈ മാറ്റി നടുന്നതിനായി ഒന്നരയടി ആഴത്തിൽ ഒരു കുഴിയെടുക്കുക, അഞ്ചു കിലോഗ്രാം ചാണകപ്പൊടിയും ഒരു കിലോഗ്രാം വേപ്പിൻ പിണ്ണാക്കും ഒരു കിലോഗ്രാം രാജ്ഫോസും കുഴിയെടുക്കുമ്പോൾ ലഭിച്ച മേൽമണ്ണുമായി നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ആ മിശ്രിതം ഉപയോഗിച്ച് നടീൽ കുഴി മൂടുക. മൂടിയ കുഴികൾക്കു മുകളിലായി ഇതേ മിശ്രിതം തന്നെ ഉപയോഗിച്ച് ഒന്നരയടി ഉയരത്തിൽ കൂനകൂട്ടുക. ഇതിനു നടുവിലായി പിള്ളക്കുഴിയെടുത്ത് തൈകൾ നടാം. നടുമ്പോൾ ഒട്ടുസന്ധി മണ്ണിന്റെ നിരപ്പിൽ നിന്ന് ഒന്നരയിഞ്ച് മുകളിലാണെന്ന് ഉറപ്പാക്കുക.

ചക്കകളുടെ എണ്ണം ക്രമീകരിക്കൽ. വളരെ നേരത്തെ ചക്ക വിരിയുന്ന സ്വഭാവവും രണ്ടു സീസണുകളിലായി വളരെ കൂടുതൽ ചക്കകളുണ്ടാകുന്ന സ്വഭാവവും കാരണം വിയറ്റ്നാം സൂപ്പർ ഏർലിയിൽ കുറേ ചക്കകൾ വിരൂപമായി പോകുന്നത് പതിവാണ്. പ്ലാവിന്റെ പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതിനും അധിക വിളവ് കാരണമാകാറുണ്ട്. ചക്കകളുടെ എണ്ണം കുറയ്ക്കുക മാത്രമാണ് ഈ പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള മാർഗം. ഒരു സീസണിൽ പരമാവധി നാലു ചക്ക എന്ന തോതിൽ ഒരു വർഷം പരമാവധി എട്ടു ചക്ക മാത്രമേ ഒരു പ്ലാവിൽ വിളയുന്നതിന് അനുവദിക്കാവൂ. ഇങ്ങനെ ചക്കകളുടെ എണ്ണം ക്രമീകരിക്കുമ്പോൾ ഒരു ഒട്ടിൽ
ഒരു ചക്കമാത്രമേ കാണാവൂ. പ്ലാവുകൾ വളർന്ന് വലുതാകുമ്പോഴും വർഷത്തിൽ എട്ടു ചക്ക എന്ന ക്രമം പാലിക്കേണ്ടതാണ്.

അമിതമായ വിളവ് ചക്കകൾക്ക് താഴെ പറയുന്ന തരത്തിലുള്ള വൈരുദ്ധ്യങ്ങൾക്ക് കാരണമാകാറുണ്ട്.

വൈരൂപ്യലക്ഷണങ്ങൾ
1, ആകൃതി തെറ്റിയതും പരന്നതുമായ മുള്ളുകൾ
2. ഒന്നിനോടൊന്ന് ചേരാത്ത മുള്ളുകൾ

ഇത്തരം ചക്കകൾ വളരാൻ അനുവദിച്ചാൽ ചുളകളുടെ മേൽ തുരുമ്പുമരാഗം വരുന്നതായും മറ്റു ചക്കകളുടെ ഗുണമേന്മ ബാധിക്കുന്നതായും കണ്ടുവരുന്നു. തുടർന്ന് വളരെ വേഗത്തിൽ പ്ലാവുകൾ നശിച്ചുപോകാനും സാധ്യതയുണ്ട്. എന്നാൽ മേൽപറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിയറ്റ്നാം സൂപ്പർ ഏർലി വാണിജ്യ പ്ലാവുകൃഷിക്ക് ഏറ്റവും അനുയോജ്യമായ ഇനമാണ്.

വർഷത്തിൽ 2 സീസണുകളിലായി 8 ചക്ക എന്ന ക്രമത്തിൽ ഒരു പ്ലാവിൽ നിന്നും 100 മുതൽ 200 കിലോ വര ചക്ക ലഭിക്കും. അതായത് ഒരേക്കറിൽ 10x10 അടി അകലത്തിൽ 400 പ്ലാവ് കൃഷി ചെയ്താൽ 40 ടൺ മുതൽ 80 ടൺ വരെ ചക്കം ലഭിക്കാനുള്ള വലിയ സാധ്യത.

വിയറ്റ്നാം പ്ലാവുകളുടെ ആയുസ്സ് ഏകദേശം 12 വർഷങ്ങളാണെങ്കിലും നട്ട് ഒന്നാം വർഷം മുതൽ കായ്ച്ചു തുടങ്ങുന്നതിനാൽ റീപ്ലാന്റിങ്ങിനുശേഷവും ആദായത്തിനായി കാത്തിരിക്കേണ്ടി വരില്ല.

ഇങ്ങനെ ഒരേ ഇനത്തിലുള്ള ചക്കകൾ വലിയ അളവിൽ ലഭ്യമാക്കാൻ കഴിഞ്ഞാൽ അത് കർഷകർക്കും അതുപോലെ തന്നെ ചക്കയിൽ നിന്നു മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നവർക്കും ഒരുപോലെ പ്രയോജനം ചെയ്യും എന്നതിൽ യാതൊരു സംശയവും വേണ്ട.

വിയറ്റ്നാം സൂപ്പർ ഏർളി. ഒന്നര വർഷം കൊണ്ട് കായ്ഫലം. പൊക്ക കുറവ്: വലിയ ചെടി ചട്ടിയിലും വളർത്താം. ടെറസ്റ്റിൽ വളർത്താം.

ബുക്ക് ചെയ്യുന്നവർക്ക് 160 രൂപയ്ക്ക് ലഭിക്കും. mob 9447591973 ( whatsapp)

English Summary: VIETNAM SUPER EARLY BOOKING STARTED NOW

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine