-
-
News
വയനാട് കലക്ടറെ സന്ദർശിച്ചാൽ ഇനി തൈകളുമായി പോകാം
കൽപ്പറ്റ: ഇനി തന്നെ കാണാൻ വരുന്ന സന്ദർശകർക്ക് തൈകൾ സമ്മാനമായി നൽകുമെന്ന് വയനാട് ജില്ലാ കലക്ടർ എസ്. സുഹാസ്. കേരളപ്പിറവി – ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് കലക്ട്രേറ്റ് ഗാർഡനിൽ സംഘടിപ്പിച്ച കുളിര് തേടുന്ന വയനാട് എന്ന പരിസ്ഥിതി സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കലക്ടർ.

വയനാടിന്റെ പരിസ്ഥിതി സംരക്ഷണം ഒരു വെല്ലുവിളിയാണന്ന് കലക്ടർ പറഞ്ഞു. കൂട്ടായ പരിശ്രമം മാത്രമാണ് പോംവഴിയെന്നും അദ്ദേഹം നിർദേശിച്ചു. കലക്ടർ അടക്കമുള്ള വിശിഷ്ടാതിഥികൾ മുളങ്കൂട്ട തണലിലും പ്രതിനിധികൾ ആൽമരച്ചുവട്ടിലും ഇരുന്നാണ് പരിസ്ഥിതി സദസ്സിൽ പങ്കെടുത്തത്. വയനാടിന്റെ പ്രകൃതിയെ കുറിച്ചാണ് നാം ആശങ്കപ്പെടേണ്ടതെന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ബാദുഷ പറഞ്ഞു.
ഔപചാരികതയില്ലാതെ വേറിട്ട അവതരണവും സംഘാടനവുമായി പരിസ്ഥിതി സദസ്സ് ശ്രദ്ധേയമായി. കേരള പിറവി ദിന- ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായാണ് കുളിര് തേടുന്ന വയനാട് എന്ന പേരിൽ വയനാട് ജില്ലാ ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പും ഹരിത കേരള – ശുചിത്വമിഷനും ചേർന്ന് പരിസ്ഥിതി സദസ്സ് സംഘടിപ്പിച്ചത്. കലക്ട്രേറ്റിന് മുമ്പിലെ പാർക്കിൽ മുളങ്കൂട്ടത്തിന് ചുവട്ടിലായിരുന്നു വേദി. പ്രകൃതിദത്തമായ കുളിര് അനുഭവിച്ചാണ് ജില്ലാ കലക്ടർ അടക്കമുള്ളവർ പരിസ്ഥിതി സംരംക്ഷണത്തെ കുറിച്ച് സംസാരിച്ചാണ്.
ടൂറിസം വികസനവും ജനജീവിതവും ഇവിടെ സാധ്യമാകണമെങ്കിൽ വയനാടിന്റെ തനത് പ്രകൃതിയും കാലാവസ്ഥയും വീണ്ടെടുത്ത് നിലനിർത്തണമെന്ന് വിഷയാവതരണം നടത്തിയ പ്രൊഫ: മോഹൻബാബു പറഞു. ജില്ലയുടെ പരിസ്ഥിതി സംരംക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളും പ്രവർത്തകരുമാണ് പരിസ്ഥിതി സദസ്സിൽ സംസാരിച്ചത്
English Summary: Visit Wayanadu Collector with Sapling
Share your comments