-
-
News
മാലിന്യസംസ്കരണത്തിന് ചിറ്റൂർ മാതൃക
കേരളത്തിൽ ആദ്യമായി ജൈവമാലിന്യ സംസ്കരണത്തിന്റെ പുതിയ മാതൃകയുമായി ചിറ്റൂർ-തത്തമംഗലം നഗരസഭ രംഗത്ത്. 24 മണിക്കൂറിനുള്ളിൽ ജൈവ മാലിന്യം തികച്ചും വൈദ്യുതികരണത്തിലൂടെ ഓർഗാനിക് കമ്പോസ്റ്റ് വളമാക്കി മാറ്റാൻകഴിവുള്ള അത്യാധുനിക സംവിധാനത്തിന് ചിറ്റൂർ നഗരസഭയിൽ തുടക്കമായി.

ഇക്കോമാൻ-ഫൂഡി എന്ന ഈ യന്ത്രത്തിന്റെ മാതൃക ചിറ്റൂർ മുനിസിപ്പാലിറ്റിയിൽ എത്തിയതോടെ കേരളത്തിലെ വിവിധ പഞ്ചായത്ത്-നഗരസഭ പ്രതിനിധികളും സന്ദർശിക്കാൻ ചിറ്റൂരിലെത്തിതുടങ്ങി. ഈ സംവിധാനം നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു കല്യാണമണ്ഡപത്തിൽ സ്ഥാപിക്കാനാണ് ആദ്യനീക്കം. അവിടെ വരുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റും വളരെ കുറച്ചു സമയംകൊണ്ട് സംസ്കരിക്കാനാവുമെന്നാണ് പ്രതീക്ഷ. സംസ്ഥാനതലത്തുതന്നെ മാലിന്യ സംസ്കരണത്തിന് മികച്ച പ്രവര്‍ത്തനമാണ് ചിറ്റൂര്‍ നഗരസഭ നടത്തുന്നത്.
English Summary: Waste management at Chittor
Share your comments