-
-
News
സീറോ വേസ്റ്റ് സിവില്‍ സ്റ്റേഷന്‍: പ്രഖ്യാപനം ആഗസ്ത് 15 - ന്
കോട്ടയം സിവില്‍ സ്റ്റേഷനെ ആഗസ്ത് 15 -ന് സീറോ വേസ്റ്റ് സിവില്‍ സ്റ്റേഷനായി പ്രഖ്യാപിക്കുമെന്ന് ജില്ലാ കളക്ടര്‍ സി.എ. ലത ജില്ലാമേധാവികളുടെ യോഗത്തില്‍ അറിയിച്ചു. ഇതിനായി അടിയന്തിര നടപടി സ്വീകരിക്കാന്‍ കളക്ടര്‍ ജില്ലാ മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മാലിന്യം വേര്‍തിരിച്ച് ശേഖരിക്കാന്‍ എല്ലാ കാര്യാലയങ്ങളിലും മൂന്നു നിറങ്ങളിലുള്ള ബിന്നുകള്‍ സ്ഥാപിക്കണമെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാലിന്യം തരംതിരിച്ച് തന്നെയാണ് ശേഖരിക്കുന്നതെന്ന് അതത് കാര്യാലയങ്ങളില്‍ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം.
സിവില്‍ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള തുമ്പൂര്‍മൊഴി എയ്‌റോബിക് കമ്പോസ്റ്റര്‍ പ്രവര്‍ത്തന യോഗ്യമാക്കാന്‍ ജില്ലാ ശുചിത്വ മിഷനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ കാര്യാലയങ്ങളിലെയും ഇ-വേസ്റ്റും പ്ലാസ്റ്റിക് വേസ്റ്റും ശേഖരിക്കാന്‍ ഗാര്യേജിന് സമീപത്തായി ഒരു മുറിയും ക്രമീകരിച്ചിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന വേസ്റ്റ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. മാലിന്യം ശരിയായ രീതിയില്‍ സംസ്‌ക്കരിക്കുന്നതിനും സിവില്‍ സ്റ്റേഷനില്‍ ഹരിത പെരുമാറ്റച്ചട്ടം നിര്‍ബന്ധമാക്കുന്നതിനും പി.ടി.എസുമാര്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍മാര്‍ക്കും ഓഗസ്റ്റ് 10ന് പരിശീലനം നല്‍കും. യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ എഡിസി ഫിലിപ്പ് ജോസഫ്, എഡിസി (ജനറല്‍) പി.എസ്. ഷിനോ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എസ്. ലതി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇ-വേസ്റ്റ് മാനേജ്‌മെന്റ് സംബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ബീന സിറിള്‍ പൊടിപ്പാറ ക്ലാസ്സെടുത്തു.
CN രമ്യ, കോട്ടയം

English Summary: wastebin
Share your comments