
വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർമാരുടെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വയനാട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിലാണ് ഫോട്ടോഗ്രാഫർമാരെ നിയമിക്കുന്നത്. സർക്കാർ പരിപാടികളുടെ ഫോട്ടോ കവറേജ് നടത്തുന്നതിനായാണ് നിയമനം.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായാണ് നിയമനം. വൈഫൈ ക്യാമറ കൈവശമുള്ളവർക്കും പി.ആർ.ഡിയിലോ പത്രസ്ഥാപനങ്ങളിലോ ഫോട്ടോഗ്രാഫർമാരായി സേവനം ചെയ്തവർക്കും മുൻഗണന. ചുമതലപ്പെടുത്തുന്ന വർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രതിഫലം. ഒരു ദിവസത്തെ ആദ്യ കവറേജിന് 700 രൂപയും തുടർന്നുള്ള രണ്ട് കവറേജുകൾക്ക് 500 രൂപ വീതവും ലഭിക്കും. പാനലിന്റെ കാലാവധി 2023 മാർച്ച് 31 വരെയാണ്.
താത്പര്യമുള്ളവർ ബയോഡാറ്റ, തിരിച്ചറിയൽരേഖ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 22 നകം അപേക്ഷ നൽകണം. വിലാസം: ജില്ലാ ഇൻഫർമേഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ, വയനാട്. അപേക്ഷ [email protected] ലേക്കും അയയ്ക്കാം. അപേക്ഷ നൽകിയവർക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 27 ന് രാവിലെ 11 മണിക്ക് നടക്കും.
കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സീനിയർ റെസിഡന്റ് ഡോക്ടറുടെ ഒഴിവ്
Share your comments