പച്ചക്കറി വികസന പരിപാടിയ്ക്കായി വയനാടിന് മൂന്നര കോടി രൂപ
പച്ചക്കറി വികസന പരിപാടിയുടെ ഭാഗമായി ജില്ലയിൽ മൂന്നര കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷാജൻ തോമസ് പറഞ്ഞു. കർഷകരുൾപ്പെടുന്ന 65 കാർഷിക ക്ലസ്റ്ററുകൾ രൂപീകരിച്ച് പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ കാർഷിക പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിന് റേഡിയോ മാറ്റൊലി സംഘടിപ്പിച്ച തത്സമയ ഫോണിൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ തെരഞ്ഞെടുത്ത 70 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പച്ചക്കറി പ്രോത്സാഹന പരിപാടി നടപ്പാക്കും. സ്ഥാപനത്തിലെ പത്ത് സെന്റ് സ്ഥലത്ത് പച്ചക്കറി തോട്ടമുണ്ടാക്കുന്ന പദ്ധതിയാണിത്. ഓരോ സ്ഥാപനത്തിനും കൃഷി വകുപ്പ് 5000 രൂപ ധനസഹായം നൽകുമെന്നും ഷാജൻ തോമസ് പറഞ്ഞു. ഡെപ്യൂട്ടി ഡയറക്ടർമാരായ ടി.പുഷ്‌കരൻ , സുധീഷ് വി.ജോൺ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Share your comments