വയനാട് ജില്ലയെ ഘട്ടം ഘട്ടമായി കാര്‍ബണ്‍ സന്തുലിത ജില്ലയാക്കി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തില്‍ നടന്ന കാര്‍ബണ്‍ സന്തുലിത വയനാട് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ സാമ്പത്തിക പ്രശ്‌നവും പാരിസ്ഥിതിക പ്രശ്‌നവും പരിഹരിക്കാനുള്ള നടപടികളാണ് ആരംഭിക്കുന്നത്.
കാര്‍ബണ്‍വിഷം കുറയ്ക്കാനുള്ള ക്രിയാത്മക ഇടപെടല്‍, ശാസ്ത്രീയമായ മരംനടല്‍, ജൈവവൈവിധ്യം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി, തുടങ്ങിയവ ഉള്‍പ്പെടുത്തി വയനാട് ജില്ലയ്ക്കാകെ പ്രയോജനകരമായ ഹരിത പദ്ധതിയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. പൊതുജന പങ്കാളിത്തത്തോടെ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ എല്ലാ വിഭാഗങ്ങളെയും ഉള്‍ചേര്‍ത്തുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.
കാര്‍ബണ്‍ സന്തുലിത യജ്ഞം ആദ്യം ആരംഭിച്ചത് മീനങ്ങാടി ഗ്രാമപഞ്ചായത്തിലാണ്. മീനങ്ങാടിക്കൊപ്പം വയനാട് ജില്ലയാകെയും ഇക്കാര്യത്തില്‍ മുന്നോട്ട് പോകണം. വയനാട് കാര്‍ബണ്‍ സന്തുലിത ജില്ലയാകുന്നതോടെ ഇവിടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കും ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കും കൂടുതല്‍ വില ലഭിക്കുമെന്നും ഇത് കര്‍ഷകരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു:
കര്‍ഷകര്‍, വിദഗ്ധര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വികാസ് പീഡിയ സംസ്ഥാന കോഡിനേറ്റര്‍ സി.വി. ഷിബു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വയനാട് കേരളത്തിലെ ആദ്യ കാര്‍ബണ്‍ സന്തുലിത ജില്ലയാക്കും, പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഏകോപിപ്പിക്കും മന്ത്രി തോമസ് ഐസക്
വയനാട് ജില്ലയെ ഘട്ടം ഘട്ടമായി കാര്‍ബണ്‍ സന്തുലിത ജില്ലയാക്കി മാറ്റുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. എം.എസ്. സ്വാമിനാഥന്‍ ഗവേഷണ കേന്ദ്രത്തില്‍ നടന്ന കാര്‍ബണ്‍ സന്തുലിത വയനാട് ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ സാമ്പത്തിക പ്രശ്‌നവും പാരിസ്ഥിതിക പ്രശ്‌നവും പരിഹരിക്കാനുള്ള നടപടികളാണ് ആരംഭിക്കുന്നത്.
Share your comments