കര്‍ണാടക കഴിഞ്ഞാല്‍ കാപ്പി ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനമുള്ള വയനാട്ടില്‍ പതിറ്റാണ്ടുകളായി റോബസ്റ്റ കാപ്പിയാണ് കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. കര്‍ണാടകയിലെ കൂര്‍ഗ് അറബിക്ക കാപ്പി, ചിക്മംഗ്‌ളൂര്‍ അറബിക്ക കാപ്പി, ആന്ധ്രയിലെ വിശാഖപട്ടണത്തെ അരക്കു വാലി അറബിക്ക കാപ്പി എന്നിവക്കും വയനാടിനൊപ്പം ഭൗമ സൂചികാ പദവി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായതെന്നും വയനാട്ടിലെ കര്‍ഷകര്‍ ഏറെ നാളായി കാത്തിരുന്ന അംഗീകാരമാണിതെന്നും കോഫി ബോര്‍ഡ് ഡെപ്യുട്ടി ഡയറക്ടര്‍ ഡോക്ടര്‍ കറുത്ത മണി പറഞ്ഞു.
ചോല മരങ്ങള്‍ക്കിടയില്‍ വളരുന്ന വയനാടന്‍ കാര്‍ബണ്‍ ന്യൂട്രല്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് മാര്‍ക്കറ്റിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതോടെ ആവേശത്തിലായിരുന്ന കര്‍ഷകര്‍ക്ക് പുതിയ അംഗീകാരം കൂടുതല്‍ പ്രതീക്ഷയും കൃഷി ചെയ്യാനുള്ള പ്രോത്സാഹനവും ലഭിക്കുന്നതാണന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍. എ പറഞ്ഞു.
മണ്‍സൂണ്‍ഡ് മലബാര്‍ റോബസ്റ്റ കോഫിക്ക് നേരത്തെ ഭൗമ സൂചിക പദവി ലഭിച്ചിരുന്നു. വയനാട് റോബസ്റ്റ കാപ്പിക്കും ഈ പദവി ലഭിക്കുന്നതോടെ ഇനി ഡിമാന്‍ഡ് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. വയനാട് ജില്ലയില്‍ ഏകദേശം എഴുപതിനായിരം കാപ്പി കര്‍ഷകരാണുള്ളത്. 65,000 ടണ്‍ ആണ് വയനാട്ടില്‍ പ്രതിവര്‍ഷ കാപ്പി ഉല്പാദനം ഇതില്‍ ഭൂരിഭാഗവും പരമ്പരാഗത ജൈവകൃഷി രീതിയിലും തണലിലുമാണ് ഉല്പാദിപ്പിക്കുന്നത്.
Share your comments