കേരളത്തിൽ നവംബർ 10, 11 തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യത
മധ്യ കിഴക്കൻ അറബികടലിലെ തീവ്ര ന്യുന മർദ്ദം കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 6 കിമീ വേഗതയിൽ മുബൈ തീരത്ത് നിന്ന് 860 km പടിഞ്ഞാറ് -തെക്ക് പടിഞ്ഞാറായും ഗോവ തീരത്ത് നിന്ന് 820 km പടിഞ്ഞാറു - തെക്ക് പടിഞ്ഞാറായും സ്ഥിതി ചെയ്യുന്നു. തീവ്ര ന്യുന മർദ്ദം പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു, നാളെ രാവിലെയോടെ ശക്തി കുറഞ്ഞു ന്യുന മർദ്ദമായി മാറും. ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ തീരത്തെ ബാധിക്കാൻ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ആൻഡമാൻ കടലിനു സമീപം ചക്രവാത ചുഴി നിലനിൽക്കുന്നു . അടുത്ത 24 മണിക്കൂറിൽ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത.തുടർന്നു കൂടുതൽ ശക്തി പ്രാപിച്ച് തീവ്ര ന്യുന മർദ്ദംമായി പടിഞ്ഞാറു- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 11 നു അതിരാവിലെ തമിഴ് നാടിന്റെ വടക്കൻ തീരത്ത് പ്രവേശിക്കാൻ സാധ്യത.
ബംഗാൾ ഉൾക്കടൽ ന്യുന മർദ്ദ സ്വാധീനഫലമായി കേരളത്തിൽ നവംബർ 10, 11 തീയതികളിൽ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
മധ്യ കിഴക്കൻ അറബികടലിൽ തീവ്ര ന്യുന മർദ്ദം നിലനിൽക്കുന്നതിനാൽ മധ്യ കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ അറബിക്കടലിലും നവംബർ 9 വരെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന്ന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതിന്നാൽ നിലവിൽ ആഴക്കടലിൽ മത്സ്യബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ നവംബർ 09 നുള്ളിൽ തീരത്തേക്ക് മടങ്ങി വരേണ്ടതാണ്. മാത്രമല്ല നവംബർ 9,10 ദിവസങ്ങളിൽ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലും നവംബർ 10, 11 ദിവസങ്ങളിൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൽകടലിലും വടക്കു തമിഴ്നാട്-ആന്ധ്രാ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments