ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യുനമർദ്ദം വരും മണിക്കൂറിൽ തീവ്ര ന്യുനമർദ്ദമായി മാറാൻ സാധ്യത
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതി തീവ്ര ന്യുനമർദ്ദം (Deep Depression) വീണ്ടും ദുർബലമായി തീവ്ര ന്യുനമർദ്ദമായി (Depression) മാറി ഒഡിഷയിലെ പുരി തീരത്തിനടുത്തു അടുത്ത 6 മണിക്കൂറിൽ എത്തിച്ചേരാൻ സാധ്യത. തുടർന്ന് വടക്ക് - വടക്ക് കിഴക്ക് ദിശയിൽ ഒഡിഷ തീരത്ത് കൂടി സഞ്ചരിച്ചു ഇന്ന് അർദ്ധരാത്രി (ഡിസംബർ 5) പശ്ചിമ ബംഗാൾ തീരത്തെത്തി വീണ്ടും ശക്തി കുറഞ്ഞു ശക്തിയേറിയ ന്യൂനമർദ്ദമാകാൻ (Well Marked Low Pressure Area) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു .
ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യുനമർദ്ദം വരും മണിക്കൂറിൽ ദുർബലമായി തീവ്ര ന്യുനമർദ്ദമായി മാറാൻ സാധ്യത
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതി തീവ്ര ന്യുനമർദ്ദം (Deep Depression) വീണ്ടും ദുർബലമായി തീവ്ര ന്യുനമർദ്ദമായി (Depression) മാറി ഒഡിഷയിലെ പുരി തീരത്തിനടുത്തു അടുത്ത 6 മണിക്കൂറിൽ എത്തിച്ചേരാൻ സാധ്യത. തുടർന്ന് വടക്ക് - വടക്ക് കിഴക്ക് ദിശയിൽ ഒഡിഷ തീരത്ത് കൂടി സഞ്ചരിച്ചു ഇന്ന് അർദ്ധരാത്രി (ഡിസംബർ 5) പശ്ചിമ ബംഗാൾ തീരത്തെത്തി വീണ്ടും ശക്തി കുറഞ്ഞു ശക്തിയേറിയ ന്യൂനമർദ്ദമാകാൻ (Well Marked Low Pressure Area) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു .
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം
06-12-2021: വടക്ക് പടിഞ്ഞാറൻ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , ഒഡിഷ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം,കൊല്ലം,ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി .മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments