ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ന്യുന മർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ടു.പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം കൂടുതൽ ശക്തി പ്രാപിച്ചു അടുത്ത 3 ദിവസത്തിനുള്ളിൽ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യത.ന്യുന മർദ്ദ സ്വാധീനഫലമായി മാർച്ച് 5,6,7 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത.
02-03-2022: തെക്കൻ ബംഗാള് ഉള്ക്കടൽ, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറില് 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
03-03-2022: തെക്ക് പടിഞ്ഞാറ്, മധ്യ പടിഞ്ഞാറൻ പ്രദേശങ്ങളോടും ചേർന്നുള്ള ബംഗാള് ഉൾക്കടലിലും, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറില് 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
04-03-2022: തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാള് ഉൾക്കടലിലും, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
05-03-2022: തെക്ക് പടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലും, വടക്കൻ തമിഴ്നാട് തീരം- തെക്കൻ ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേല്പ്പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.
ഡമാന് കടൽ, തെക്കൻ ബംഗാള് ഉള്ക്കടൽ, ഗൾഫ് ഓഫ് മാന്നാർ എന്നിവിടങ്ങളിൽ മണിക്കൂറില് 40-50 കിലോമീറ്റര് വേഗതയിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
The first low pressure area in the Bay of Bengal this year formed in the southeastern Bay of Bengal.
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പ്രീ മൺസൂൺ ( വേനൽക്കാലം )സീസണൽ പ്രവചന പ്രകാരം
Share your comments