ന്യുന മർദ്ദം അറബികടലിൽ പ്രവേശിച്ചു
തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട ന്യുന മർദ്ദം കോമറിൻ ഭാഗത്തു നിന്ന് അറബികടലിൽ പ്രവേശിച്ച് ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കൻ അറബികടലിലുമായി സ്ഥിതിചെയ്യുന്നു . അടുത്ത 3 ദിവസം വടക്ക് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യുന മർദ്ദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപ് മുതൽ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടു.
അടുത്ത 48 മണിക്കൂറിൽ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ധമാക്കാനുള്ള സാധ്യത വളരെ കുറവാണ്
ന്യുന മർദ്ദം അറബികടലിൽ പ്രവേശിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട ന്യുന മർദ്ദം കോമറിൻ ഭാഗത്തു നിന്ന് അറബികടലിൽ പ്രവേശിച്ച് ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്ക് കിഴക്കൻ അറബികടലിലുമായി സ്ഥിതിചെയ്യുന്നു . അടുത്ത 3 ദിവസം വടക്ക് വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യുന മർദ്ദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപ് മുതൽ കർണാടക തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ ന്യുന മർദ്ദം തീവ്ര ന്യുന മർദ്ധമാക്കാനുള്ള സാധ്യത വളരെ കുറവാണ്
ന്യുനമർദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളിൽ കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യത. കേരളത്തിൽ നവംബർ 7 വരെ ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായതും അതി ശക്തമായ മഴക്കും സാധ്യത.
പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം
കേരള തീരത്ത് 2021 നവംബർ 04 മുതൽ നവംബർ 07 വരെയും, ലക്ഷദ്വീപ് തീരത്ത് നവംബർ 05 വരെയും, കർണാടക തീരത്ത് നവംബർ 05 മുതൽ നവംബർ 07 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
04-11-2021 മുതൽ 07-11-2021 വരെ: കേരള തീരം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
05-11-2021 മുതൽ 07-11-2021 വരെ: കർണാടക തീരം, തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിർദ്ദേശം
05-11-2021 മുതൽ 07-11-2021 വരെ: കർണാടക, ഗോവ,മഹാരാഷ്ട്രയുടെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
Share your comments