1. News

എന്‍ഐആര്‍ടി റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്‌സ് തുടങ്ങുന്നു

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്‌സ് തുടങ്ങുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.ടി.-യില്‍ നവംബര്‍ 24-ന് ആരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്.

Meera Sandeep

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.ടി.) റബ്ബര്‍ പ്ലാന്റേഷന്‍ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമാ കോഴ്‌സ് തുടങ്ങുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.ടി.-യില്‍ നവംബര്‍ 24-ന് ആരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്.

കൃഷി, സസ്യശാസ്ത്രം,  അനുബന്ധവിഷയങ്ങള്‍ എന്നിവയിലേതിലെങ്കിലും ബിരുദമുള്ളവര്‍, റബ്ബര്‍തോട്ടമേഖലയില്‍ ജോലിചെയ്തുവരുന്ന സൂപ്പര്‍വൈസര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍; റബ്ബറുത്പാദകസംഘങ്ങള്‍, അഗ്രി-ബിസിനസ് കമ്പനികള്‍, കാര്‍ഷികസഹകരണസ്ഥാപനങ്ങള്‍, കര്‍ഷകസംഘടനകള്‍, കാര്‍ഷികസംരംഭങ്ങള്‍, കാര്‍ഷികവസ്തുക്കളുടെ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ബിരുദധാരികള്‍ എന്നിവര്‍ക്കെല്ലാം കോഴ്‌സില്‍ ചേരാം.

റബ്ബര്‍തോട്ടമേഖലയിലും ഗവണ്മെന്റ് സ്ഥാപനങ്ങളിലും വിജ്ഞാനവ്യാപനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പ്രകൃതിദത്തറബ്ബറിന്റെ ഉത്പാദന-വിപണനരംഗങ്ങളിലെ സൂപ്പര്‍വൈസര്‍മാര്‍, മാനേജര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍; തോട്ടംമേഖലയിലെ സംരംഭകര്‍ തുടങ്ങിയവര്‍ക്കെല്ലാം കോഴ്‌സ് പ്രയോജനം ചെയ്യും. 

കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് എന്‍.ഐ.ആര്‍.ടി.-യുടെ 'ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സബ്മിഷന്‍' പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പറിലോ 7994650941 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.  ഇമെയില്‍: training@rubberboard.org.in വെബ്‌സൈറ്റ്: www.training.rubberboard.org.in

English Summary: Post Graduate Diploma Course in NIRT Rubber Plantation Management

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters