ഒഡീഷ തീരത്ത് ന്യൂനമർദ്ദം കരകയറി. ന്യൂനമർദ്ദ ഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ സാധാരണയിൽ കൂടുതൽ മഴ കേരളത്തിൽ ലഭ്യമാകും.
കേരളത്തെ കൂടാതെ കർണാടകയിലും തമിഴ്നാട്ടിലും ന്യൂനമർദ്ദ ഫലമായി സാധാരണ തോതിൽ മഴ ലഭിക്കുന്നതാണ്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളത് കാസർകോട് ജില്ലയിലാണ്. നിലവിൽ ഒഡീഷ തീരത്ത് നിന്ന് ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി നീങ്ങുന്നതിനാലാണ് കാസർകോട് ജില്ലയിൽ മഴയുടെ തോത് വർദ്ധിക്കുന്നത്. ഇന്ത്യയുടെ പശ്ചിമ തീരത്ത് കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതുകൊണ്ട് ഈ മേഖലയിൽ ഉള്ളവർ അതീവ ജാഗ്രത പുലർത്തുക.
Apart from Kerala, Karnataka and Tamil Nadu receive normal rainfall as a result of low pressure. Kasaragod district is likely to receive the highest rainfall in North Kerala.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fisherman caution)
07-09-2021 ന് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
07-09-2021: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments