
ബംഗാൾ ഉൾക്കടലിന്റെ വടക്കുകിഴക്കൻ മേഖലയിൽ ഞായറാഴ്ച ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി ശനിയാഴ്ചയും, ഞായറാഴ്ചയും ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ചവരെ കേരള, കർണാടക തീരക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
Share your comments