1. News

മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട് ജില്ലകളിലെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴക്കു സാധ്യത.

Priyanka Menon
മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത
മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്‌, വയനാട് ജില്ലകളിലെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട മഴക്കു സാധ്യത.

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരംഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത. European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നു ആലപ്പുഴ, കോട്ടയം,പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ നേരിയ മഴക്കു സാധ്യത. സ്വകാര്യ കാലാവസ്ഥ ഏജൻസി IBM പ്രകാരം ഇന്ന് പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിൽ ഒറ്റപെട്ട നേരിയ മഴക്ക് സാധ്യത

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: weather news 08/03/2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds