1. News

തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പതിനാലാം തീയതി വരെയുള്ള ജില്ലാ അടിസ്ഥാനപ്പെടുത്തിയുള്ള മഴ സാധ്യത പ്രദേശങ്ങൾ പുറപ്പെടുവിച്ചു.

Priyanka Menon
ബംഗാൾ ഉൾക്കടലിനും തമിഴ്നാടിനും മധ്യ രൂപപ്പെട്ട ന്യൂനമർദ്ദ പാതിയാണ് കേരളത്തിൽ മഴയ്ക്ക് കാരണമാകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു
ബംഗാൾ ഉൾക്കടലിനും തമിഴ്നാടിനും മധ്യ രൂപപ്പെട്ട ന്യൂനമർദ്ദ പാതിയാണ് കേരളത്തിൽ മഴയ്ക്ക് കാരണമാകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പതിനാലാം തീയതി വരെയുള്ള ജില്ലാ അടിസ്ഥാനപ്പെടുത്തിയുള്ള മഴ സാധ്യത പ്രദേശങ്ങൾ പുറപ്പെടുവിച്ചു.ഈ റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പതിനാലാം തീയതി വരെ പച്ച അലേർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇതുപ്രകാരം നാളെ ചെറിയതോതിലും പന്ത്രണ്ടാം തീയതി ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. പതിനാലാം തീയതി വരെയുള്ള റിപ്പോർട്ട് അനുസരിച്ച് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ പ്രസന്നമായ കാലാവസ്ഥയായിരിക്കും. ബംഗാൾ ഉൾക്കടലിനും തമിഴ്നാടിനും മധ്യ രൂപപ്പെട്ട ന്യൂനമർദ്ദ പാതിയാണ് കേരളത്തിൽ മഴയ്ക്ക് കാരണമാകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇതിൻറെ ഭാഗമായി കേരളത്തിൽ ചുരുക്കം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചിരുന്നു. 

കേരളത്തെ കൂടാതെ തമിഴ്നാട്ടിലും മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട്ടിലും, തെക്കൻ കേരളത്തില മഴ കൂടുതൽ ലഭിക്കുവാൻ സാധ്യതയുണ്ട്. കേരളത്തിൽ ചൂട് സാധാരണനിലയിൽ തുടരാനാണ് സാധ്യത.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: weather news 10/02/2021

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds