<
  1. News

കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നു, കേരളത്തിലും തമിഴ്നാട്ടിലും മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം അടുത്ത രണ്ട് ദിവസം കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി തുടങ്ങിയ ജില്ലകളിൽ മഴ ലഭിക്കും. മിതമായതോ/ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ അറിയിപ്പ്.

Priyanka Menon
കേരളത്തിലും തമിഴ്നാട്ടിലും മഴയ്ക്ക് സാധ്യത
കേരളത്തിലും തമിഴ്നാട്ടിലും മഴയ്ക്ക് സാധ്യത

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം അടുത്ത രണ്ട് ദിവസം കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി തുടങ്ങിയ ജില്ലകളിൽ മഴ ലഭിക്കും. 

മിതമായതോ/ ഇടത്തരം മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ അറിയിപ്പ്.നിലവിൽ പച്ച അലർട്ട് ഈ ജില്ലകളിൽ പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും അടുത്ത ദിവസങ്ങളിൽ ഇടത്തരം മഴ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 

കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് കേരളത്തിലും തമിഴ്നാട്ടിലും മഴയ്ക്ക് കാരണമായി കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.ഇതുകൂടാതെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദപാതിയും രൂപപ്പെടുന്നുണ്ട്. ഇതുമൂലം ഏറ്റവും കൂടുതൽ കേരളത്തിൽ മഴ ലഭിക്കാൻ സാധ്യതയുള്ളത് തെക്കൻ ജില്ലകളിലാണ്. പന്ത്രണ്ടാം തീയതി ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരളത്തെ പോലെതന്നെ തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലാണ് അടുത്ത ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുക. ഇവിടെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അന്തരീക്ഷം മേഘാവൃതമായി മിക്കയിടങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും ചൂടിൽ കാര്യമായ മാറ്റങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ മഴയുടെ അളവ് കുറവായിരിക്കാനാണ് സാധ്യത.

According to a report released by the Central Meteorological Department, Kerala will receive showers in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki districts during the next two days.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: weather news 10/2/22

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds