കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം പതിനാലാം തീയതി വരെ കേരളത്തിൽ ഇതിൽ വിവിധ ജില്ലകളിൽ ഇടത്തരം മഴ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ന് കേന്ദ്ര കാലാവസ്ഥ പച്ച അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ആലപ്പുഴ, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിലാണ്.
നാളെയും മറ്റന്നാളും മഴക്ക് സാധ്യതയുള്ള പ്രദേശങ്ങളുടെ പട്ടിക ഉൾപ്പെട്ടിരിക്കുന്നത് എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാണ്. പതിനാലാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിൽ ഇടത്തരം മഴ ലഭിക്കും. ഇവിടെ ലഭിക്കുന്ന മഴയുടെ അളവ് 15.6 മുതൽ 64.4 മില്ലിമീറ്റർ വരെയാണ്. വടക്കൻ കേരളത്തെ അപേക്ഷിച്ച് മധ്യ തെക്കൻ ജില്ലകളിൽ മഴ കൂടുതലായിരിക്കും, കൂടാതെ ചൂട് ഏറു വാനും സാധ്യതയുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഒരുപോലെ മഴ ലഭിക്കുന്ന സ്ഥിതി നിലവിലില്ല. ഒറ്റപ്പെട്ട ഇടങ്ങൾ കേന്ദ്രീകരിച്ച് മാത്രമായിരിക്കും മഴ. കരകയറിയ ന്യൂനമർദ്ദം പൂർണ്ണമായും ദുർബലമായി തീർന്നെങ്കിലും കരയിലെ ഈർപ്പം നിറഞ്ഞ അന്തരീക്ഷസ്ഥിതി മഴയ്ക്ക് കാരണമായി തീരുന്ന മേഘ രൂപീകരണത്തിന്റെ സാധ്യത കൂട്ടി.
ഇതാണ് നിലവിലെ മഴയ്ക്ക് കാരണമായി കാലാവസ്ഥ വിദഗ്ധർ റിപ്പോർട്ട് ചെയ്യുന്നത്. ഈയടുത്ത് ആൻഡമാൻ കടലിൽ രൂപം കൊണ്ടിരിക്കുന്ന ചക്രവാത ചുഴി അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം ആയി മാറും എന്നാണ് കണക്കാക്കുന്നത്. അങ്ങനെ മാറിയാൽ കേരളത്തിലും തമിഴ്നാട്ടിലും ഇത് മഴക്ക് കാരണമായേക്കും.
Share your comments