കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ. പകൽ ചൂട് കൂടുതലും രാത്രി തണുപ്പ് ഏറുന്ന കാലാവസ്ഥയായിരിക്കും പൊതുവേ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ.
കേരളത്തിൽ കിഴക്കൻ മലയോര മേഖലകളിൽ രാത്രി സമയത്ത് തണുപ്പ് ഏറും. പകൽ സമയത്ത് ചൂട് വർദ്ധിക്കുന്നതിനാൽ എല്ലാവരും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം(Fisherman vigilance instruction)
പ്രത്യേക ജാഗ്രത നിർദ്ദേശം(Special caution)
13-01-2022 : തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യത. പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോവാൻ പാടുള്ളതല്ല.
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
The Central Meteorological Department has said that fishing will not be restricted along the Kerala-Karnataka-Lakshadweep coast
Share your comments