കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഇന്നും കൂടി മധ്യ തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത. ഇന്നലെ മധ്യ തെക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചിരുന്നു. വടക്കൻ കേരളത്തിൽ പൊതുവെ മഴയ്ക്ക് സാധ്യതയില്ല. ഇന്ത്യൻ മഹാസമുദ്രത്തിൽ തുടരുന്ന മഴ പാതിയാണ് കേരളത്തിൽ മഴയ്ക്ക് കാരണമായി കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
According to a report released by the Central Meteorological Department, there is a possibility of rain in central and southern Kerala even today
ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റും മഴയുടെ തോത് വർധിപ്പിക്കുന്നുണ്ട്. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും ഇത് മഴക്ക് കാരണമാകുന്നു. മഴ മാത്രമല്ല ശക്തമായ കാറ്റും മിന്നലും ഒറ്റപ്പെട്ട ഇടങ്ങളിൽ പ്രതീക്ഷിക്കാം. ഇന്ന് കാലാവസ്ഥാ വകുപ്പ് പച്ച അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളാണ്. ഇതുകൂടാതെ നാളെയും മറ്റന്നാളും കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലും പച്ച അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ലഭിക്കാൻ സാധ്യതയുള്ള ശരാശരി മഴയുടെ തീവ്രത 15.6 മില്ലി മീറ്റർ മുതൽ 64.4 മില്ലി മീറ്റർ വരെയാണ്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച റിപ്പോർട്ട് പ്രകാരം ഇന്നും കൂടി മധ്യ തെക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത. ഇന്നലെ മധ്യ തെക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചിരുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments