ന്യൂനമർദ്ദം കരകയറുന്നു, കേരളത്തിൽ ഈ ജില്ലകളിൽ മഴ ശക്തമാവും
ന്യൂനമർദ്ദം കേരളതീരത്ത് കരകയറുന്നു.ഇന്നുമുതൽ കനത്ത മഴ തന്നെ സംസ്ഥാനത്ത് പ്രതീക്ഷിക്കാം. ഇന്നും നാളെയും നല്ല രീതിയിൽ തന്നെ സംസ്ഥാനത്തുടനീളം മഴ ലഭിക്കും. തിങ്കളാഴ്ച മുതൽ മഴയുടെ തോത് കുറയുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടുകളനുസരിച്ച് ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.
ന്യൂനമർദ്ദം കേരളതീരത്ത് കരകയറുന്നു.ഇന്നുമുതൽ കനത്ത മഴ തന്നെ സംസ്ഥാനത്ത് പ്രതീക്ഷിക്കാം. ഇന്നും നാളെയും നല്ല രീതിയിൽ തന്നെ സംസ്ഥാനത്തുടനീളം മഴ ലഭിക്കും. തിങ്കളാഴ്ച മുതൽ മഴയുടെ തോത് കുറയുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടുകളനുസരിച്ച് ഇന്നും നാളെയും മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ല.
വിനോദസഞ്ചാരത്തിനായി ബീച്ചുകളിലേക്ക് ആരും പോകേണ്ടതില്ല. ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഉണ്ടായേക്കാം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
കേരളത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലെർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു.
16-10-2021: മലപ്പുറം, കോഴിക്കോട്
എന്നീ ജില്ലകളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് (Orange) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
16-10-2021: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട്, കണ്ണൂർ
17-10-2021: ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ്
എന്നീ ജില്ലകളിൽ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
16-10-2021 : കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം(Special Caution)
16-10-2021 : തെക്കൻ - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ കന്യാകുമാരി തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
16-10-2021 : തെക്ക് - കിഴക്കൻ അറബിക്കടൽ, കേരള- ലക്ഷദ്വീപ് തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
Share your comments