കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ. കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പം നിറഞ്ഞ കാറ്റാണ് കേരളത്തിലും തമിഴ്നാട്ടിലും മഴയ്ക്ക് കാരണമായി ഗവേഷകർ പറയുന്നത്.
എറണാകുളം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, മലപ്പുറം, ആലപ്പുഴ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ഇന്ന് ഇടത്തരം മഴ ലഭ്യമാകും. തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് പച്ച അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ പതിനെട്ടാം തീയതി മുതൽ ഇരുപതാം തീയതി വരെ കൊല്ലം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിലും പച്ച അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ പെയ്യുന്ന മഴയുടെ അളവ് 15.6 മില്ലിമീറ്റർ മുതൽ 64.4 മില്ലി മീറ്റർ വരെയാണ്.
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments