ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുവാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 20 വർഷങ്ങൾക്കപ്പുറം ആദ്യമായാണ് മാർച്ച് മാസത്തിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നത്. കൂടാതെ ഈ മാസത്തെ ആദ്യത്തെ ചുഴലിക്കാറ്റ് കൂടിയാണ് ബംഗാൾ ഉൾക്കടലിൽ പിറവിയെടുക്കുന്നത്. ഇത് കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം(Fishermen caution)
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
18-03-2022: തെക്ക് - കിഴക്കൻ ബംഗാള് ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്ക് ആൻഡമാൻ കടലിലും മണിക്കൂറില് 40-50 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
19 -03-2022: ആൻഡമാൻ നിക്കോബാർ ദ്വീപിലും - ആൻഡമാൻ കടലിലും, തെക്ക് - കിഴക്കൻ ബംഗാള് ഉൾക്കടലിലും മണിക്കൂറില് 45-55 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 65 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
20-03-2022: ആൻഡമാൻ നിക്കോബാർ ദ്വീപിലും - ആൻഡമാൻ കടലിലും അതിനോട്ചേർന്നുള്ള തെക്ക് - കിഴക്കൻ ബംഗാള് ഉൾക്കടലിലും മണിക്കൂറില് 55-65 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 75 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
21-03-2022: ആൻഡമാൻ നിക്കോബാർ ദ്വീപിലും - മധ്യ കിഴക്കൻ ബംഗാള് ഉൾക്കടലിലും അതിനോട്ചേർന്നുള്ള തെക്ക് - കിഴക്കൻ ബംഗാള് ഉൾക്കടലിലും മണിക്കൂറില് 70-80 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 90 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേല്പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.
Share your comments