1. News

ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ്,മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യുന മർദ്ദം ശക്തി പ്രാപിച്ചു മാർച്ച്‌ 21 ഓടെ ആൻഡമാൻ തീരത്തിന് സമീപത്തു വച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച്‌ 23 ഓടെ ബംഗ്ലാദേശ് -മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല' കേരളത്തിൽ ഒറ്റപ്പെട്ടവേനൽ മഴ തുടരാൻ സാധ്യത

Priyanka Menon
കേരളത്തിൽ ഒറ്റപ്പെട്ടവേനൽ മഴ തുടരാൻ സാധ്യത
കേരളത്തിൽ ഒറ്റപ്പെട്ടവേനൽ മഴ തുടരാൻ സാധ്യത

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യുന മർദ്ദം ശക്തി പ്രാപിച്ചു മാർച്ച്‌ 21 ഓടെ ആൻഡമാൻ തീരത്തിന് സമീപത്തു വച്ചു ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മാർച്ച്‌ 23 ഓടെ ബംഗ്ലാദേശ് -മ്യാൻമർ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.
ഇന്ത്യൻ തീരത്തിന് ഭീഷണിയില്ല. കേരളത്തിൽ ഒറ്റപ്പെട്ട വേനൽ മഴ തുടരാൻ സാധ്യത.

The Central Meteorological Department has warned that the prevailing low-pressure area in the south-western Bay of Bengal has strengthened and is likely to make landfall near the Andaman coast by March 21.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം(Fisherman Caution)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 17-03-2022: തെക്കൻ ബംഗാള് ഉള്ക്കടലിന്റെ മധ്യഭാഗത്ത് മണിക്കൂറില് 40-50 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
18-03-2022: തെക്ക് ആൻഡമാൻ കടലിലും തെക്കൻ ബംഗാള് ഉള്ക്കടലിന്റെ മധ്യഭാഗത്തും മണിക്കൂറില് 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

19 -03-2022: തെക്ക് ആൻഡമാൻ കടലിലും തെക്ക് - കിഴക്കൻ ബംഗാള് ഉള്ക്കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മണിക്കൂറില് 45-55 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 65 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

20-03-2022: തെക്ക് ആൻഡമാൻ കടലിലും വടക്ക് ആൻഡമാൻ കടലിനോട് ചേർന്നുള്ള പ്രദേശങ്ങളിലും മധ്യ-കിഴക്ക് ബംഗാൾ ഉൾക്കടലിലും മണിക്കൂറില് 55-65 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 75 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേല്പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്സ്യബന്ധനത്തിന് പോകാന് പാടുള്ളതല്ല.

English Summary: weather news 17/03/2022

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds