ഇന്ന് കേരളത്തിൽ പൊതുവേ തെളിഞ്ഞ അന്തരീക്ഷസ്ഥിതി ആയിരിക്കും. അടുത്ത ദിവസങ്ങളിൽ മധ്യകേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.
ഇതുവരെ ലഭിച്ച മഴയുടെ അളവ് എടുക്കുകയാണെങ്കിൽ കഴിഞ്ഞവർഷത്തേക്കാൾ ശരാശരി 72% മഴ കുറവ് ഉണ്ടായിട്ടുണ്ട്. കോഴിക്കോട് ഒഴിച്ച് മറ്റെല്ലാ ജില്ലകളിലും സാധാരണയിൽ കുറവ് മഴയാണ് ലഭിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയിൽ ഈയാഴ്ച അതിശൈത്യം തുടരും. ചില സംസ്ഥാനങ്ങളിൽ മഴയ്ക്കും സാധ്യതയുണ്ട്. ലക്ഷദ്വീപിലും, മാഹിയിലും വരണ്ട കാലാവസ്ഥ തന്നെ തുടരുന്നതാണ്. ഗൾഫ് രാജ്യങ്ങളിൽ മഴയ്ക്ക് നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലും വടക്കൻ എമിറേറ്റുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. തെക്കുപടിഞ്ഞാറ് രൂപംകൊണ്ട ഉപരിതല ന്യൂനമർദ്ദം ആണ് രാജ്യത്തെ കനത്തമഴക്ക് കാരണമായത്. ഇവിടെ അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ ഗതാഗത വകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ടോഗോ സമുദ്രത്തിലുണ്ടായ അഗ്നി പർവത സ്ഫോടനം കാരണം പല രാജ്യങ്ങൾക്കും സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിലെ അന്തരീക്ഷസ്ഥിതി അനുസരിച്ച് ഇനി സുനാമി തിരകൾക്ക് എവിടെയും സാധ്യതയില്ല. കാനഡയിലും അമേരിക്കയിലും ശീത തരംഗം അലയടിക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Share your comments